നിക്കോണിനും കാനോണിനും വേണ്ടി ടാമറോണിന്റെ പുതിയ പോര്‍ട്രെയിറ്റ് ലെന്‍സ്

0
2580

നിക്കോണിന്റെ എഫ് മൗണ്ടുകള്‍ക്കും കാനോണിന്റെ ഇഎഫ് മൗണ്ടുകള്‍ക്കും യോജിച്ച ഡെഡിക്കേറ്റഡ് പോര്‍ട്രെയിറ്റ് ലെന്‍സുമായി പ്രമുഖ ലെന്‍സ് നിര്‍മ്മാതാക്കളായ ടാമറോണ്‍. 14 ഗ്രൂപ്പുകളിലായി 19 എലമെന്റുകള്‍. മൂന്ന് ലോ ഡിസ്‌പേഴ്‌സിയന്‍ എലമെന്റ് (എല്‍ഡി), മൂന്ന് ഹൈബ്രിഡ് ആസ്ഫറിക്കല്‍ എലമെന്റ് എന്നിവ സഹിതമാണ് ലെന്‍സ് എത്തുന്നത്. 35-150 എംഎം ഡി വിസി ഒഎസ്ഡി ലെന്‍സാണിത്.

ഗോസ്റ്റിങ്, ഫ്‌ളെയറുകള്‍ എന്നിവ ഒഴിവാക്കാനായി ടാമറോണിന്റെ ബ്രോഡ് ബാന്‍ഡ് ആന്റി റിഫ്‌ളെക്ഷന്‍ (ബിബിഎആര്‍) കോട്ടിങ് നല്‍കിയിരിക്കുന്നു. എഫ് 2.8 ആണ് പരമാവധി അപ്പര്‍ച്ചര്‍ റേഞ്ച്. മിനിമം ആവട്ടെ എഫ16. ഒമ്പത് ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രം ഇതിലുണ്ട്.

ടാമറോണിന്റെ ഒപ്റ്റിമൈസ്ഡ് സൈലന്റ് ഡ്രൈവ് (ഒഎസ്ഡി) സാങ്കേതികത്വത്തിലാണ് ഓട്ടോഫോക്കസ് പ്രവര്‍ത്തിക്കുന്നത്. ടാമറോണിന്റെ വൈബ്രേഷന്‍ കോമ്പന്‍സേഷന്‍ (വിസി) സാങ്കേതികത്വമാണ് ഇമേജ് സ്റ്റെബിലൈസേഷനും ഡിസി മോട്ടോറിനും വേണ്ടിയുള്ളത്. നാലു മുതല്‍ അഞ്ച് ആക്‌സിസ് സ്റ്റോപ്പ് ഇമേജ് സ്റ്റെബിലൈസേഷന്‍ സാധ്യമാകുന്ന രീതിയില്‍ സിപിഎ റേറ്റിങ് ഇതിനു ലഭിച്ചിട്ടുണ്ട്. 45 സെമിയാണ് മിനിമം ഫോക്കസിങ് ദൂരം. വെള്ളം, എണ്ണ തുടങ്ങിയവയില്‍ നിന്നും ലെന്‍സിനെ സംരക്ഷിക്കാനായി ഫ്‌ളൂറിന്‍ കോട്ടിങ് നല്‍കിയിരിക്കുന്നു. 790 ഗ്രാം ഭാരമുണ്ട് നിക്കോണ്‍ എഫ് മൗണ്ടിന്. ഇതിനേക്കാള്‍ ആറു ഗ്രാം കൂടുതലാണ് കാനോണ്‍ ഇഎഫ് വേര്‍ഷന്. 799 ഡോളറാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here