സോണിയുടെ ഇ-മൗണ്ട് ക്യാമറകള്‍ക്ക് വില്‍ട്രോക്‌സ് ഓട്ടോഫോക്കസ് ലെന്‍സ്

0
1809

ചൈനീസ് ക്യാമറ ആക്സ്സറീസ് കമ്പനിയായ വില്‍ട്രോക്‌സ് സോണിയുടെ ഫുള്‍ ഫ്രെയിം ക്യാമറകള്‍ക്കു വേണ്ടിയുള്ള ഓട്ടോ ഫോക്കസ് ലെന്‍സ് പുറത്തിറക്കുന്നു. വില്‍ട്രോക്‌സ് 85എംഎം എഫ്1.8 എസ്ടിഎം എന്ന ഓട്ടോഫോക്കസ് ലെന്‍സാണിത്. എഫ്1.8 മുതല്‍ എഫ്16 വരെ അപ്പര്‍ച്ചര്‍ റേഞ്ചുള്ള ഈ ലെന്‍സ് എപിഎസ്-സി ക്യാമറകള്‍ക്കും അനുയോജ്യം. ഏഴു ഗ്രൂപ്പുകളിലായി 10 എലമെന്റുകള്‍. ഒരു എക്‌സ്ട്രാ ലോ ഡിസ്‌പേഴ്‌സിയന്‍ എലമെന്റും നാലു ഹൈലി ട്രാന്‍സ്പരന്റ് ഗ്ലാസ് എലമെന്റുകളും ചേര്‍ന്നതാണിത്. ഗ്ലാസ് എലമെന്റുകള്‍ നല്‍കിയിരിക്കുന്നത് കളര്‍ റെന്‍ഡറിങ്ങിനും അബ്രേഷന്‍ ഒഴിവാക്കാനുമാണ്. ഗോസ്റ്റിങ്ങും ഫ്‌ളെയറും ഇല്ലാതാക്കാനായി എച്ച്ഡി നാനോ എന്ന പേരില്‍ മള്‍ട്ടി ലെയര്‍ കോട്ടിങ്ങും നല്‍കിയിരിക്കുന്നു.

80 സെമി ആണ് മിനിമം ഫോക്കസിങ് ദൂരം. ഓട്ടോഫോക്കസ് ഡ്രൈവിനു വേണ്ടി സ്റ്റീപ്പിങ് മോട്ടോറാണ് (എസ്ടിഎം) ഉപയോഗിച്ചിരിക്കുന്നത്. 72 എംഎം ആണ് ഫ്രണ്ട് ഫില്‍ട്ടര്‍ സൈസ്. 636 ഗ്രാമാണ് ഇതിന്റെ ഭാരം. എന്നാല്‍ വലിയൊരു സംഗതി ഇവിടെ വില്‍ട്രോക്‌സ് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് മൈക്രോ യുഎസ്ബി പോര്‍ട്ട് ആണത്. ലെന്‍സിന്റെ പിന്നിലായി റിയര്‍ മെറ്റല്‍ മൗണ്ടിനോടു ചേര്‍ത്താണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. ലെന്‍സിന്റെ ഫിംവേയര്‍ അപ്‌ഗ്രേഡിങ്ങിനു വേണ്ടിയാണേ്രത ഇത്. മേയ് ആറാം തീയതി മുതല്‍ വിപണിയില്‍ ലഭ്യമാകുന്ന ഇതിന് 379 ഡോളറാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here