Home Photography ഡ്രോണ്‍ ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വീഡിയോ കാണാം

ഡ്രോണ്‍ ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വീഡിയോ കാണാം

2263
0
Google search engine

ഡ്രോണ്‍ ഫോട്ടോഗ്രാഫി ഇന്നു ലോകമെമ്പാടും പ്രചുര പ്രചാരം നേടിക്കഴിഞ്ഞു. ഡ്രോണ്‍ പറത്തുന്നതിനു കേരളത്തില്‍ ചില നിയമങ്ങള്‍ നിലവിലുണ്ടെന്നത് ഓര്‍ക്കണം. എന്നാല്‍, ഇത്തരം ഫോട്ടോഗ്രാഫിയില്‍ എന്തൊക്കെ ചെയ്യണം എന്ന കാര്യത്തില്‍ പലര്‍ക്കും വലിയ മുന്‍ധാരണയൊന്നുമില്ല. പലരും തങ്ങളുടെ കൈയിലുള്ള എക്യുപ്‌മെന്റില്‍ പരീക്ഷണങ്ങള്‍ ചെയ്തു ചെയ്ത് അനുഭവപ്രാവീണ്യം നേടുന്നുവെന്നു മാത്രം. എന്നാല്‍ ഡ്രോണ്‍ ഫോട്ടോഗ്രാഫിയില്‍ മികച്ച വീഡിയോ ലഭിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നും എങ്ങനെ ക്രിയാത്മകമായി അതു പ്രവര്‍ത്തിപ്പിക്കണമെന്നും യുകെയിലെ പ്രമുഖ ലാന്‍ഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫര്‍ നിഗല്‍ ഡാന്‍സണ്‍ വ്യക്തമാക്കുന്നു. ആള്‍ത്താമസമില്ലാത്ത ഫറോ ദ്വീപിനെ പകര്‍ത്തിക്കൊണ്ട് ഡ്രോണ്‍ ഫോട്ടോഗ്രാഫിയെക്കുറിച്ച് അദ്ദേഹം വിശദമാക്കുകയാണ് ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെ. ഡിജെഐ മാവിക്ക് 2 പ്രോ-യാണ് അതിനായി നിഗല്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പം, അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ചിത്രങ്ങളും വീഡിയോകളും കാണാന്‍ ഇന്‍സ്റ്റാഗ്രാം ക്ലിക്ക് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here