Home Cameras 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ വരുന്നു, ഒസ്‌മോ ആക്ഷന്‍ ക്യാമറ

4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ വരുന്നു, ഒസ്‌മോ ആക്ഷന്‍ ക്യാമറ

1391
0
Google search engine

ഗോപ്രായുടെ ആക്ഷന്‍ ക്യാമറ വിപണിയിലെ മേധാവിത്വത്തെ ചോദ്യം ചെയ്തു കൊണ്ട് പ്രശസ്ത ക്യാമറ കമ്പനി ഡിജെഐയുടെ (ഡ്രോണുകളും ഗിംബല്ലുകളും നിര്‍മ്മിക്കുന്ന കമ്പനി) ആക്ഷന്‍ ക്യാമറ പുറത്തിറങ്ങുന്നു. ആക്ഷന്‍ ക്യാമറ വിപണിയിലേക്കുള്ള ഡിജെഐയുടെ ആദ്യവരവാണിത്. ഒസ്‌മോ എന്നാണ് ഈ 4കെ ക്യാമറയുടെ പേര്. ബില്‍ട്ട് ഇന്‍ സ്റ്റെബിലൈസേഷന്‍ ടെക്‌നോളജി, ഡ്യുവല്‍ സ്‌ക്രീന്‍ (മുന്നിലും പിന്നിലും) എന്നീ സംവിധാനങ്ങളോടു കൂടിയാണ് ഇതിന്റെ വരവ്. ക്യാമറയില്‍ ഒറ്റനോട്ടത്തില്‍ മൂന്നു ബട്ടണുകളാണ് കാണാന്‍ സാധിക്കുന്നത്. പവര്‍, റെക്കോഡ്, ക്വിക്ക് സ്വിച്ച് എന്നിങ്ങനെ ഇതില്‍ കാണാം. ഇടതു ഭാഗത്തുള്ള ക്വിക്ക് സ്വിച്ച് ബട്ടണ്‍ ഉപയോഗിച്ച് വിവിധ വീഡിയോ മോഡുകളിലേക്ക് പോകാം. വീഡിയോ, എച്ച്ഡിആര്‍, സ്ലോ എന്നിങ്ങനെയാണ് വീഡിയോ മോഡുകള്‍ ഉള്ളത്. മെനുവിലേക്കു പോകാതെ തന്നെ സ്റ്റില്‍ എടുക്കാനും ഈ ബട്ടണ്‍ കൊണ്ടു കഴിയും. ക്യൂഎസ് ബട്ടണ്‍ ഹോള്‍ഡ് ചെയ്തു കൊണ്ട് താഴേയ്ക്ക് പിടിച്ചാല്‍ സ്റ്റില്‍ മോഡ് വരും. യുഎസ്ബി-സി പോര്‍ട്ട് ഉപയോഗിച്ചാണ് ചാര്‍ജ് ചെയ്യാം. ക്യാമറയുടെ ഇടതുഭാഗത്ത് മൈക്രോ എസ്ഡി സ്ലോട്ടിനടുത്തായാണ് ചാര്‍ജിങ് പോര്‍ട്ട് ഉള്ളത്. എഫ്2.8 ത്രീ ഗ്ലാസ് ആസ്ഫറിക്കല്‍ ലെന്‍സാണ് ഇതിലുള്ളത്. നല്ല വൈഡ് ലഭിക്കുന്നുവെന്നതു മാത്രമല്ല, സാധാരണ ആക്ഷന്‍ ക്യാമറയില് വൈഡ് എടുക്കുമ്പോള്‍ ലഭിക്കുന്ന ഫിഷ് ഐ ഇഫക്ട് പരമാവധി ഇതില്‍ കുറയ്ക്കാനും ഒസ്‌മോ ശ്രമിച്ചിട്ടുണ്ട്.

DJI Osmo Action

അഞ്ചടി വരെ ഷോക്ക് പ്രൂഫ് ഉള്ള ഈ ആക്ഷന്‍ ക്യാമറയ്ക്ക് ഡസ്റ്റ് പ്രൂഫ്, വാട്ടര്‍പ്രൂഫ് എന്നിവയുണ്ട്. മറ്റൊരു വാട്ടര്‍പ്രൂഫ് ഉപയോഗിക്കാതെ തന്നെ വെള്ളത്തില്‍ 36 അടി വരെ താഴ്ചയില്‍ ഇത് ഉപയോഗിക്കാം. അതിനു മുന്‍പ് മൈക്രോ എസ്ഡി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് ലോക്കാണെന്ന് ഉറപ്പാക്കണമെന്നു മാത്രം. പുറമേ, മുന്നിലെ ലെന്‍സ് പ്രൊട്ടക്ടര്‍ സ്‌ക്രൂവിന് പിഴവില്ലെന്നും ശ്രദ്ധിക്കണം. മൈനസ് 14 വരെ തണുപ്പിലും ക്യാമറ പ്രവര്‍ത്തിക്കും. പിന്നിലെ ടച്ച് സ്‌ക്രീന്‍ ഫിംഗര്‍ പ്രിന്റുകള്‍ക്ക് അതീതവും വാട്ടര്‍പ്രൂഫും ആയതിനാല്‍ ഏതു സാഹചര്യത്തിലും റെക്കോഡിങ് ഒരു പ്രശ്‌നമാകില്ല. ലെന്‍സ് ക്യാപില്‍ ആന്റി റിഫഌക്ടീവ് കോട്ടിങ് ഉണ്ട്. ഇത് ഗ്ലെയറിനെയും ഫിംഗര്‍ പ്രിന്റിനെയും തടയും. 

DJI Osmo Action

12 എംപി റോ അല്ലെങ്കില്‍ ജെപിജി ചിത്രങ്ങള്‍ ഇതില്‍ പകര്‍ത്താം. സെല്‍ഫ് ടൈമര്‍ കൗണ്ട്ഡൗണ്‍ ഫീച്ചര്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്‌പോട്ട് മീറ്ററിങ് അല്ലെങ്കില്‍ ഓട്ടോ എക്‌സ്‌പോഷര്‍ ലോക്ക് മോഡില്‍ ഇത് ഉപയോഗിക്കാം. സീനുകളില്‍ മുഖത്തിനു നല്ല തെളിച്ചം കിട്ടാന്‍ വേണ്ടി ഫേസ് ഓറിയന്റഡ് എക്‌സ്‌പോഷര്‍ എന്നൊരു സാങ്കേതികത്വവും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. 100 മുതല്‍ 3200 വരെ ഐഎസ്ഒ റേഞ്ച് ഇതിലുണ്ട്. വൈഫൈ, ബ്ലൂടൂത്ത് കണക്ട്‌വിറ്റി നല്‍കിയിരിക്കുന്നു. ഡിജെഐ മിമോ ആപ്പ് വഴി ക്യാമറയെ കണ്കട് ചെയ്യുകയുമാവാം.

സെക്കന്‍ഡില്‍ 24 ഫ്രെയിമുകള്‍ മുതല്‍ 60 വരെ ഇതിന്റെ മൂവി മോഡില്‍ ഷൂട്ട് ചെയ്യാം. 60 ഫ്രെയിംസില്‍ 4കെ വീഡിയോ, 30 എഫ്പിഎസില്‍ എച്ച്ഡിആര്‍, 240 എഫ്പിഎസില്‍ 8എക്‌സ് സ്ലോ മോഷന്‍, 120 എഫ്പിഎസില്‍ 4എക്‌സ് സ്ലോ മോഷന്‍ എന്നിവയും ഇതില്‍ സാധ്യമാവും. ടൈംലാപ്‌സ് മോഡും ഇതിലുണ്ട്. 120 സെക്കന്‍ഡ് നൈറ്റ്‌ടൈം ലാന്‍ഡ്‌സ്‌കേപ്പുകള്‍ പകര്‍ത്താന്‍ പറ്റുന്ന കസ്റ്റം എക്‌സ്‌പോഷര്‍ മോഡും ക്യാമറയില്‍ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഓഡിയോ പെര്‍ഫോമന്‍സിനു വേണ്ടി 3.5 എംഎം അഡാപ്റ്റര്‍ ആക്സ്സസ്സറിയിലൂടെ എക്‌സ്‌റ്റേണല്‍ മൈക്ക് ഉപയോഗിക്കാം. കൂടാതെ, ബില്‍ട്ട് ഇന്നായി തന്നെ ഡ്യുവല്‍ മൈക്രോഫോണും മോണോ സ്പീക്കറും ഇതിലുണ്ട്. 

DJI Osmo Action

2.25 ഇഞ്ച് വലിപ്പത്തിലുള്ള റിയര്‍ ടച്ച്‌സ്‌ക്രീന്‍ ക്യാമറയുടെ എല്ലാ ഫീച്ചറുകളെയും കാണിച്ചു തരുന്നു. ഇതിനു പുറമേ ഫ്രണ്ട് ഫേസിങ്ങോടു കൂടിയ മറ്റൊരു എല്‍സിഡി സ്‌ക്രീനും ഇതിനുണ്ട്. ക്യുഎസ് ബട്ടണ്‍ താഴേയ്ക്ക് ഹോള്‍ഡ് ചെയ്തു പിടിച്ചാല്‍ ഈ സ്‌ക്രീന്‍ ആക്ടിവേറ്റ് ആവും. എന്നാല്‍ 1.4 ഇഞ്ച് വലിപ്പത്തിലുള്ള ഈ സ്‌ക്രീന്‍ ടച്ച് അല്ല. സെല്‍ഫി എടുക്കുമ്പോള്‍ കാണാന്‍ സാധിക്കുന്ന ഇത് വ്‌ളോഗര്‍മാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 116 മിനിറ്റ് വരെ സാധാരണരീതിയില്‍ ക്യാമറ പ്രവര്‍ത്തിക്കും. 4കെ വീഡിയോ ആണെങ്കില്‍ 91 മിനിറ്റ് മാത്രവും. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് മാത്രമേ ക്യാമറ സപ്പോര്‍ട്ട് ചെയ്യൂ.

DJI Osmo Action

മെയ് 22 നു വിപണിയിലെത്തുന്ന ഇതിന് 349 ഡോളറാണ് യുഎസ് മാര്‍ക്കറ്റിലെ വില. ക്യാമറ, ഫ്രെയിം കിറ്റ്, ക്വിക്ക് റിലീസ്, രണ്ട് മൗണ്ടുകള്‍, സ്‌ക്രൂ, യുഎസ്ബി-സി ചാര്‍ജിങ് കേബിള്‍ എന്നിവ അടക്കമാണ് ലഭിക്കുന്നത്. എന്‍ഡി ഫില്‍ട്ടറുകളൊക്കെയും ആക്സ്സറീസ്സുകളായി വാങ്ങാവുന്നതാണ്. ആഴക്കടല്‍ ഷൂട്ടിങ്ങിനു വേണ്ടി വാട്ടര്‍പ്രൂഫ് കെയ്‌സ്, എക്‌സ്റ്റേണല്‍ മൈക്ക് അറ്റാച്ച് ചെയ്യുന്നതിനു വേണ്ടി 3.5 എംഎം അഡാപ്റ്റര്‍, മൂന്നു ബാറ്ററികള്‍ ഒരേസമയം ചാര്‍ജ് ചെയ്യാന്‍ വേണ്ടി ചാര്‍ജിങ് ഹബും അധിക തുക നല്‍കിയാല്‍ ഒസ്‌മോ കിറ്റിനൊപ്പം ലഭിക്കും.

DJI Osmo Action

LEAVE A REPLY

Please enter your comment!
Please enter your name here