Home News വര്‍ദ്ധിപ്പിച്ച ഓട്ടോഫോക്കസും ഐ ഡിറ്റക്ഷനുമായി നിക്കോണ്‍ z6, z7 ക്യാമറകള്‍ക്കു പുതിയ അപ്‌ഡേഷന്‍ (2.0)

വര്‍ദ്ധിപ്പിച്ച ഓട്ടോഫോക്കസും ഐ ഡിറ്റക്ഷനുമായി നിക്കോണ്‍ z6, z7 ക്യാമറകള്‍ക്കു പുതിയ അപ്‌ഡേഷന്‍ (2.0)

2543
0
Google search engine

നിക്കോണ്‍ തങ്ങളുടെ മിറര്‍ലെസ് ക്യാമറകളായ z6, z7 എന്നിവയ്ക്കു വേണ്ടി പുതിയ അപ്‌ഡേഷന്‍ പുറത്തിറക്കി. സ്റ്റില്‍ ഇമേജ് ഷൂട്ടിങ് വേളയിലെ ഐ ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, വര്‍ദ്ധിപ്പിച്ച ലോ ലൈറ്റ് ഷൂട്ടിങ്ങിലെ ഓട്ടോഫോക്കസ് റേഞ്ച്, പുതിയതായി ഉള്‍പ്പെടുത്തിയ കണ്‍ഡിന്യൂസ് ഹൈസ്പീഡ് മോഡിലെ ഓട്ടോ എക്‌സ്‌പോഷര്‍ ട്രാക്കിങ് എന്നിവയാണ് പ്രധാനമായും പുതിയ ഫിംവേര്‍ വേര്‍ഷനില്‍ (2.0 അപ്‌ഗ്രേഡ്) ഉള്ളത്. പുതിയ വേര്‍ഷനിലുള്ള ഐ ഡിറ്റക്ഷന്‍ ഓട്ടോമാറ്റിക്കായി മനുഷ്യനേത്രങ്ങള്‍ ഫോക്കസാവുകയും തുടര്‍ന്ന് ആ ഫ്രെയിമില്‍ ഓട്ടോഫോക്കസ് സെറ്റ് ആവുകയും ചെയ്യുന്ന രീതിയാണിത്. 

എഎഫ്-എസ്, എഎഫ്-സി യിലെ ഓട്ടോഫോക്കസ് മോഡ് ഉപയോഗിക്കുമ്പോഴാണ് ഓട്ടോഏരിയ പ്രധാനമായും പ്രവര്‍ത്തിക്കുക. മള്‍ട്ടിപ്പിള്‍ സബ്ജക്ട് ഡിറ്റക്ട് ചെയ്യേണ്ടി വരുമ്പോള്‍ മള്‍ട്ടി സെലക്ടര്‍ അല്ലെങ്കില്‍ സബ് സെലക്ടര്‍ ഉപയോഗിച്ച് ക്യാമറ ഫോക്കസ് ചെയ്യേണ്ടത് ഏതെന്ന് ഫോട്ടോഗ്രാഫര്‍ക്ക് നിശ്ചയിക്കാവുന്നതാണ്. ഇലക്ട്രോണിക്ക് വ്യൂഫൈന്‍ഡറിലൂടെ ഇത് സെറ്റ് ചെയ്യാം. സബജക്ടിന്റെ മുഖം ഏതെങ്കിലും വിധത്തില്‍ മറയുകയോ പോസ് മാറി കൊണ്ടിരുന്നാല്‍ പോലും ഈ ഫംഗ്ഷന്‍ പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ലോ ലൈറ്റ് മോഡിലെ ഓട്ടോഫോക്കസ് റേഞ്ച് വിപുലപ്പെടുത്തിയിരിക്കുന്നുവെന്നതാണ് മറ്റൊരു അപ്‌ഡേഷന്‍. പ്രകാശം കുറഞ്ഞ സാഹചര്യത്തില്‍ പോലും മികച്ച വിധത്തില്‍ ഷൂട്ടിങ് അനുകൂലമാക്കാന്‍ വേണ്ടി പുതിയ വേര്‍ഷനില്‍ ഓട്ടോഫോക്കസ് റേഞ്ച് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. വീഡിയോയും സ്റ്റില്ലും ഉപയോഗിക്കുമ്പോള്‍ വേഗത്തിലുള്ള ഓട്ടോ ഫോക്കസ് സാധിക്കും. -1 ഇവി മുതല്‍ -2 ഇവി വരെ z7 ലും -2 ഇവി മുതല്‍ -3.5 ഇവി വരെ z6 ലും ഓട്ടോഫോക്കസ് ഡിറ്റക്ഷന്‍ റേഞ്ച് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

നേരത്തെയുണ്ടായിരുന്ന വേര്‍ഷനില്‍ ഹൈസ്പീഡ് കണ്‍ഡിന്യൂസ് ഷൂട്ടിങ്ങില്‍ ഓട്ടോഎക്‌സ്‌പോഷര്‍ (AE) ആദ്യ ഷോട്ടില്‍ തന്നെ ലോക്ക് ആവുമായിരുന്നു. ഓട്ടോ ഫോക്കസ് ട്രാക്കിങ്ങിന് അനുസരിച്ച് എക്‌സ്‌പോഷറും ട്രാക്ക് ചെയ്യുന്ന സംവിധാനമാണ് പുതിയ വേര്‍ഷനിലുള്ളത്. ഹൈസ്പീഡ് കണ്‍ഡിന്യൂസ് ഷൂട്ടിങ്ങില്‍ എല്ലാ ചിത്രങ്ങളും മികച്ച വിധത്തില്‍ ഫോക്കസ് ആവുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. തുടര്‍ച്ചയായ ഹൈസ്പീഡ് എക്‌സറ്റന്‍ഡ് മോഡില്‍ ഓട്ടോ എക്‌സ്‌പോഷര്‍ സാധ്യമാവുന്നു എന്നത് വലിയകാര്യം തന്നെയാണ്. ഈ നിലയ്ക്ക് സീനുകളുടെ ബ്രൈറ്റ്‌നസ് മാറുമ്പോള്‍ പോലും ചിത്രം വ്യക്തമായി ലഭിക്കും.

നിക്കോണിന്റെ ഡൗണ്‍ലോഡ് സെന്ററില്‍ നിന്നും തികച്ചും സൗജന്യമായി പുതിയ ഫിംവേര്‍ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. അപ്‌ഡേഷന്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here