Home News ലോകത്തിലെ വേഗമേറിയ 1ടിബി മൈക്രോ SDXC കാര്‍ഡ് വില്‍പ്പനയ്‌ക്കെത്തുന്നു

ലോകത്തിലെ വേഗമേറിയ 1ടിബി മൈക്രോ SDXC കാര്‍ഡ് വില്‍പ്പനയ്‌ക്കെത്തുന്നു

1920
0
Google search engine

ഈ വര്‍ഷമാദ്യം 1TB മൈക്രോ എസ്ഡി കാര്‍ഡ് പുറത്തിറക്കുമെന്ന് സാന്‍ഡിസ്‌ക്ക് പ്രഖ്യാപിച്ചിരുന്നു. SanDisk 1TB Extreme UHS-I microSDXC card ഇപ്പോള്‍ വില്‍പ്പനയ്‌ക്കെത്തുന്നു. 4കെ വീഡിയോ ഷൂട്ട് ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ കാര്‍ഡ്. ഇതിന്റെ വരവോടെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ കാര്‍ഡ് മാറ്റിയിടുമ്പോഴുള്ള സമയം ലാഭിക്കാം. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍, സ്പീഡ് ഫോട്ടോഗ്രാഫിയെ ആശ്രയിക്കുന്നവര്‍ എന്നിവര്‍ക്കും സാന്‍ഡിസ്‌ക്കിന്റെ ഈ കാര്‍ഡ് ഏറെ ഗുണകരമായിരിക്കുമെന്നുറപ്പ്. UHS-I microSDXC കാര്‍ഡിന്റെ റീഡിങ് സ്പീഡ് 160MBsp ആണ്. റൈറ്റിങ് സ്പീഡാവട്ടെ 90MBps (30MBps minimum) വേഗത്തിലും. ലോകത്തിലെ ഏറ്റവും വേഗമേറിയ കാര്‍ഡ് ഇതാണെന്ന് സാന്‍ഡിസ്‌ക്ക് അവകാശപ്പെടുന്നു. എസ്ഡി അസോസിയേന്റെ പ്രഖ്യാപന പ്രകാരം വീഡിയോ സ്പീഡ് ക്ലാസ് 30, യുഎച്ച്എസ് സ്പീഡ് ക്ലാസ് 3 എന്നിങ്ങനെയാണ് റേറ്റിങ് നല്‍കിയിരിക്കുന്നത്. ഷോക്ക് പ്രൂഫ്, വാട്ടര്‍പ്രൂഫ്, എക്‌സ്-റേ പ്രൂഫ് എന്നിവയില്‍ അധിഷ്ഠിതമാണ് ഈ കാര്‍ഡ്. ഏതു കടുത്ത സാഹചര്യത്തിലും പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള ശക്തി ഈ കാര്‍ഡിനുണ്ട്. അതായത്, -25 മുതല്‍ 85 ഡിഗ്രി സെല്‍ഷ്യസ് വരെ ഇതു യാതൊരു പ്രശ്‌നവുമില്ലാതെ പ്രവര്‍ത്തിക്കും. മെയ് 18 മുതലാണ് ഇതിന്റെ ഔദ്യോഗിക വില്‍പ്പന ആരംഭിക്കുന്നത്. 449 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ വില. എസ്ഡി അഡാപ്റ്ററോടു കൂടിയാണ് SanDisk 1TB Extreme UHS-I microSDXC card വില്‍പ്പനയ്‌ക്കെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here