നിങ്ങള്‍ സോണിയുടെ ക്യാമറ ഉപയോഗിക്കുന്നുണ്ടോ? എട്ടു ക്യാമറകള്‍ക്ക് അപ്‌ഡേഷന്‍

0
1700

ക്യാമറകളുടെ പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കാനായി സോണിയുടെ പുതിയ അപ്‌ഡേറ്റുകള്‍ വന്നു. തങ്ങളുടെ എട്ടു ക്യാമറകള്‍ക്കാണ് ഇപ്പോള്‍ സോണി ഫിംവേര്‍ അപ്‌ഡേഷന്‍ കൊണ്ടു വന്നിരിക്കുന്നത്. ക്യാമറകളുടെ പെര്‍ഫോമന്‍സും സ്‌റ്റെബിളിറ്റിയും വര്‍ദ്ധിപ്പിക്കുക മാത്രമാണ് ലക്ഷ്യം. സോണിയുടെ ഇനി പറയുന്ന ക്യാമറകള്‍ക്കാണ് അപ്‌ഡേഷന്‍ വന്നിരിക്കുന്നത്. a9 (version 5.01), a7R III (version 3.01), a7 III (version 3.01), a7R II (version 4.01), a7S II (version 3.01), a7 II (version 4.01), a6500 (version 1.06) and a99 II cameras (version 1.01). സോണിയുടെ വെബ്‌സൈറ്റില്‍ നിന്നും ഇപ്പോള്‍ അപ്‌ഡേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപ്‌ഡേഷന്‍ ചെയ്യും മുന്‍പേ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ശ്രദ്ധാപൂര്‍വ്വം വായിക്കണമെന്നു സോണി വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here