ഇ മൗണ്ടുകള്‍ക്ക് വേണ്ടി നോക്ടണ്‍ 21എംഎം എഫ്1.4 ലെന്‍സ്

0
353

സോണിയുടെ ഇ മൗണ്ട് ക്യാമറകള്‍ക്ക് വേണ്ടി നോക്ടണ്‍ 21എംഎം എഫ്1.4 ലെന്‍സ് പുറത്തിറക്കുന്നു. ക്യാമറയുടെ ഇമേജ് സ്റ്റെബിലൈസേഷന്‍ സിസ്റ്റത്തെ പിന്തുണക്കുന്ന സാങ്കേതികത്വത്തമുള്ള ലെന്‍സാണിത്. ക്യാമറയിലേക്ക് എക്‌സിഫ് ഡേറ്റ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഇലക്ട്രോണിക്ക് കോണ്‍ടാക്ട് അവതരിപ്പിച്ചിരിക്കുന്നു. മാനുവല്‍ ഫോക്കസ് ലെന്‍സിലെ ഫോക്കസ് റിംഗ് തിരിക്കുന്നതിലൂടെ ക്യാമറയിലെ ഫോക്കസ് അസിസ്റ്റ് മോഡ് ആക്ടീവാകും. വീഡിയോ ഷൂട്ടിങ് സമയത്ത് അപ്പര്‍ച്ചര്‍ റിംഗ് ക്ലിക്ക് ലെസ് ഓപ്പറേഷനും വാഗ്ദാനം നല്‍കുന്നു.

കാഴ്ചയ്ക്ക് പരമ്പരാഗത സ്റ്റൈലാണെങ്കിലും ആധുനികമായ ഒപ്ടിക്‌സ് സാങ്കേതികത്വം നിറഞ്ഞ ലെന്‍സാണിത്. 11 ഗ്രൂപ്പുകളിലായി 13 എലമെന്റുകള്‍ ഈ ലെന്‍സിലുണ്ട്. 12 ബ്ലേഡ് ഡയഫ്രവും ഇതിലുണ്ട്. എഫ്16 ആണ് മിനിമം അപ്പര്‍ച്ചര്‍. കുറഞ്ഞ ഫോക്കസ് ദൂരം 0.25 മീറ്ററും. 560 ഗ്രാമാണ് ക്യാമറയുടെ ഭാരം. 1500 ഡോളറാകും വിലയെന്നാണ് പ്രാഥമിക ധാരണ.

LEAVE A REPLY

Please enter your comment!
Please enter your name here