Home Cameras അമ്പരപ്പിക്കുന്ന 100 മെഗാപിക്‌സലുമായി ഫ്യുജിയുടെ GFX 100

അമ്പരപ്പിക്കുന്ന 100 മെഗാപിക്‌സലുമായി ഫ്യുജിയുടെ GFX 100

3264
0
Google search engine

കഴിഞ്ഞ ഫോട്ടോകിനായിലാണ് ഫ്യുജി ആദ്യമായി തങ്ങളുടെ 100 എംപി റെസല്യൂഷനുള്ള മിറര്‍ലെസ് ക്യാമറയെക്കുറിച്ച് മനസ്സു തുറന്നത്. ഇതാ, അതിപ്പോള്‍ സത്യമായിരിക്കുന്നു. ബിഎസ്‌ഐ സിമോസ് സെന്‍സറോടു കൂടിയ 102 മില്യണ്‍ പിക്‌സലുകളുമായി ഫ്യൂജിയുടെ മീഡിയം ഫോര്‍മാറ്റ് ക്യാമറ, GFX 100 എത്തിയിരിക്കുന്നു. ക്വാഡ് കോര്‍ എക്‌സ് പ്രോസ്സസ്സര്‍ 4 ആണ് ഇതിന്റെ ശക്തികേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. 100 മുതല്‍ ആരംഭിച്ച് 12800 ല്‍ അവസാനിക്കുന്ന ഐഎസ്ഒ, 16 ബിറ്റ് റോ ഫയലുകളെ പിന്തുണക്കുന്ന കരുത്ത്, ഒപ്പം ഇന്‍ ബോഡി 5 ആക്‌സിസ് ഇമേജ് സ്‌റ്റെബിലൈസേഷനും വരുമ്പോള്‍ എതിരാളികളില്ലാതെ കുറച്ചുകാലമെങ്കിലും വിപണിയില്‍ വാഴാന്‍ GFX 100 നു കഴിഞ്ഞേക്കും. സോണിയുടെ ഐഎംഎക്‌സ് 461 സെന്‍സറാണോ ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ ഉറപ്പില്ല. വൈകാതെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ഇതില്‍ വ്യക്തത നല്‍കാം. എങ്കിലും ലോ ലൈറ്റ്, ഉയര്‍ന്ന ഐഎസ്ഒ പെര്‍ഫോമന്‍സ് എന്നിവ കൂടി ചേരുന്നതോടെ ക്യാമറ ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട ക്യാമറയായി മാറിയേക്കാം.

ഡിഎസ്എല്‍ആര്‍ സ്‌റ്റൈല്‍ ബോഡിക്കു മാത്രമായി 1.4 കിലോ ഭാരമുണ്ട്. ഉയര്‍ന്ന ബാറ്ററി ശേഷിയും ഇതിനുണ്ട്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 800 ഷോട്ടുകള്‍ വരെ ഇതില്‍ പകര്‍ത്താനാവും. ട്വിന്‍ എസ്ഡി കാര്‍ഡ് സ്‌ളോട്ടുകളുണ്ട്. എച്ച്ഡിഎംഐ, വയേഡ് റിമോട്ട്, എക്‌സ്‌റ്റേണല്‍ മൈക്ക്- ഹെഡ്‌ഫോണുകള്‍, യുഎസ്ബി 3.2 (ടൈപ്പ് സി), 3.2 ഇഞ്ച് വലിപ്പമേറിയ ടച്ച് സ്‌ക്രീന്‍ എല്‍സിഡി എന്നിവയൊക്കെ ഇതിലുണ്ട്. ഹൈബ്രിഡ് ഓട്ടോഫോക്കസ് രീതിയാണ് ക്യാമറയിലുള്ളത്. ഫ്രെയിമിന്റെ 100 ശതമാനവും കവര്‍ ചെയ്യുന്ന രീതിയിലുള്ള 3.76 മില്യണ്‍ ഫേസ് ഡിറ്റക്ട് പിക്‌സല്‍ ഓട്ടോഫോക്കസ് രീതിയാണ് ഫ്യൂജി ഇതില്‍ അവലംബിച്ചിരിക്കുന്നത്.

മികച്ച വീഡിയോ പെര്‍ഫോമന്‍സ് നല്‍കാന്‍ GFX 100 നു കഴിയും. ഡിസിഐ, യുഎച്ച്ഡി 4കെ (400 എംബിപിഎസ് ബിറ്റ് റേറ്റില്‍) എന്നിവയില്‍ വീഡിയോ ഷൂട്ട് ചെയ്യാം. ഫ്യുജിയുടെ എറ്റേര്‍ണ ഫിലിം സിമുലേഷന്‍ മോഡിനെ പിന്തുണക്കുന്ന ക്യാമറയാണിത്. ജൂണ്‍ അവസാനത്തോടെ വിപണിയിലെത്തുന്ന ക്യാമറയുടെ വില 9999.95 ഡോളര്‍. (ഇന്ത്യന്‍ വില 6,97,300 അടുത്ത്)

(കൂടുതല്‍ വിശദാംശങ്ങള്‍ ജൂണ്‍ ലക്കം ഫോട്ടോവൈഡ് മാസികയില്‍ വായിക്കുക)

LEAVE A REPLY

Please enter your comment!
Please enter your name here