Home LENSES ഫ്യുജിയുടെ എക്‌സ് മൗണ്ടിനു യോജിച്ച മാനുവല്‍ വൈഡ് ആംഗിള്‍ ലെന്‍സ്

ഫ്യുജിയുടെ എക്‌സ് മൗണ്ടിനു യോജിച്ച മാനുവല്‍ വൈഡ് ആംഗിള്‍ ലെന്‍സ്

1394
0
Google search engine

ഫ്യുജിയുടെ എക്‌സ് മൗണ്ട് ക്യാമറകള്‍ക്കു യോജിച്ച മാനുവല്‍ ലെന്‍സ് കിപോണ്‍ പുറത്തിറക്കുന്നു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ ലക്ഷ്യമിട്ടാണ് ഇത് ഇറങ്ങുന്നത്. എപിഎസ്-സി ഫോര്‍മാറ്റ് ക്യാമറകള്‍ക്കു യോജിച്ച 12 എംഎം എഫ്2.8 മാനുവല്‍ വൈഡ് ആംഗിള്‍ ലെന്‍സാണിത്. അടുത്തിടെ ഫ്യുജിയുടെ മാര്‍ക്കറ്റില്‍ ഹിറ്റായി മാറിയ എക്‌സ്-ടി30 ന് ഏറെ അനുയോജ്യമാണിതെന്നു കിപോണ്‍. ഒമ്പത് ഗ്രൂപ്പുകളിലായി ഒമ്പത് എലമെന്റുകളും സെവന്‍ ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രവും ഇതിലുണ്ട്. എഫ്2.8 മുതല്‍ എഫ്22 വരെയാണ് ഇതിന്റെ അപ്പര്‍ച്ചര്‍ റേഞ്ച്. മിനിമം ഫോക്കസ് ദൂരം 15 സെമി. ഇപ്പോള്‍ ഫ്യുജിയുടെ എക്‌സ് മൗണ്ട് ക്യാമറകള്‍ക്കു മാത്രമാണ് ഈ ലെന്‍സ് നിര്‍മ്മിക്കുന്നതെങ്കിലും വൈകാതെ സോണിയുടെ ഇ, ഇഒഎസ് എം മൗണ്ടുകള്‍ക്കും വേണ്ടിയും ഇവ പുറത്തിറങ്ങുമെന്ന് കിപോണ്‍ അറിയിക്കുന്നു. സെപ്തംബര്‍ മുതലാണ് ലെന്‍സ് വില്‍പ്പനയ്‌ക്കെത്തുക. വിലയോ മറ്റു സ്‌പെസിഫിക്കേഷനോ കമ്പനി ഇതു വരെ പുറത്തു വിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here