എല്‍സിഡി സ്‌ക്രീന്‍ ഉള്ള ഇന്‍സ്റ്റക്‌സ് ക്യാമറയുമായി ഫ്യൂജി

0
607

ഇന്‍സ്റ്റന്റ് ക്യാമറ എന്ന വിശേഷണത്തോടെയാണ് ഫ്യുജി തങ്ങളുടെ ഇന്‍സ്റ്റക്‌സ് ക്യാമറയെ വിപണയിലെത്തിക്കാന്‍ ഒരുങ്ങുന്നത്. ഫോട്ടോ എടുത്താലുടന്‍ തന്നെ പ്രിന്റ് ലഭിക്കുന്ന ഇന്‍സ്റ്റക്‌സ് എന്ന മോഡല്‍ ഒട്ടനവധി സവിശേഷതകളോടെയാണ് പുറത്തിറങ്ങുന്നത്. എന്നാല്‍ ഈ വിശേഷണളൊക്കെയും രഹസ്യമാക്കി വയ്ക്കാനാണ് ഫ്യൂജിയുടെ തീരുമാനം. എല്‍സിഡി സ്‌ക്രീന്‍ ഈ മോഡലില്‍ ഉണ്ടെന്നു മാത്രമാണ് ഇവര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയത്. മറ്റു കാര്യങ്ങള്‍ക്കു വേണ്ടി ജൂണ്‍ 12 വരെ കാത്തിരിക്കാനും ആവശ്യപ്പെടുന്നു. ഹൈബ്രിഡ് ഡിജിറ്റല്‍ ക്യാമറ എന്ന വിശേഷണത്തോടെയാണ് ഇത് എത്തുകയെന്നാണ് സൂചന. പ്രിന്റിങ്ങിനു മുന്നേ തന്നെ പ്രിവ്യു കാണാന്‍ സഹായിക്കുന്ന എല്‍സിഡി സ്‌ക്രീന്‍ ഇത്തരത്തിലുള്ള ക്യാമറകളില്‍ ഇതാദ്യമാണെന്നും ഫ്യുജി അവകാശപ്പെടുന്നു. വിലയോ, സ്‌പെസിഫിക്കേഷനോ, വിപണിയില്‍ എന്ന് എത്തുമെന്ന സൂചനകളോ ഒന്നും തന്നെ ഫ്യൂജി പുറത്തറിയിച്ചിട്ടില്ല. ആ നിലയ്ക്ക് ജൂണ്‍ 12 വരെ കാത്തിരിക്കുകയാണ് മാര്‍ഗം.

LEAVE A REPLY

Please enter your comment!
Please enter your name here