ടിടിഎല്‍ ഫ്‌ളാഷും സോണിയുടെ ഇ മൗണ്ടിനു യോജിച്ച അഡാപ്റ്ററുമായി യോങ്‌നോ

0
1205

ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ പരിചിതമായ ചൈനീസ് ഫോട്ടോ ആക്‌സസ്സറീസ് കമ്പനിയാണ് യോങ്‌നോ. ഫ്‌ളാഷുകളിലും അഡാപ്റ്ററുകളും നിര്‍മ്മിക്കുന്നതിലാണ് ഇവരുടെ കൂടുതല്‍ ശ്രദ്ധ. ഇപ്പോള്‍ സോണിയുടെ ഇ മൗണ്ട് ക്യാമറകള്‍ക്കു യോജിച്ച EF-E II അഡാപ്റ്ററും N560TX Pro TTL ഫ്‌ളാഷുമായി വീണ്ടും കമ്പനി എത്തിയിരിക്കുന്നു. അഡാപ്റ്ററിനു വില 100 യുഎസ്ഡി ആണെങ്കിലും ടിടിഎല്‍ ഫ്‌ളാഷ്‌ ജൂണ്‍ മധ്യത്തോടെയേ വിപണിയിലെത്തു എന്നുള്ളതു കൊണ്ട് വില വെളിപ്പെടുത്തിയിട്ടില്ല.

സോണിയുടെ ഇ മൗണ്ട് ക്യാമറകളില്‍ ഇഎഫ്, ഇഎഫ്-എസ് സീരിസ് ലെന്‍സുകള്‍ ഉപയോഗിക്കാന്‍ പറ്റിയ അഡാപ്റ്ററാണ് യോങ്‌നൗ എത്തിച്ചിരിക്കുന്നത്. മിക്‌സഡ് ഓട്ടോ ഫോക്കസ് സിസ്റ്റത്തെയും ഓട്ടോഫോക്കസിനെയും അഡാപ്റ്റര്‍ പിന്തുണയ്ക്കും. ട്രൈപ്പോഡുകള്‍ക്ക് വേണ്ടി സ്‌ക്രൂ ഹോളും ഫിംവേര്‍ അപ്‌ഡേറ്റുകള്‍ക്ക് വേണ്ടി യുഎസ്ബി ഇന്റര്‍ഫേസും നല്‍കിയിട്ടുണ്ട്. 

YN560TX Pro എന്ന ഫ്‌ളാഷ്‌ പുതു തലമുറയില്‍പ്പെട്ട സിഗ്നല്‍ട്രാന്‍സ്മിറ്റേഴ്‌സോടു കൂടിയാണ് എത്തുന്നത്. ഫ്‌ളാഷ്‌ മോഡ്,
ഫ്‌ളാഷ്‌ കണ്‍ട്രോള്‍, ഹൈസ്പീഡ് സിംഗ്രനൈസേഷന്‍, GR/TTL/M/Multi എന്നിവയൊക്കെ ഇതിലുണ്ട്. YN622, YN560TX എന്നീ ഫ്‌ളാഷ്‌ സിസ്റ്റവുമായി ഇന്റഗ്രേറ്റ് ചെയ്യുന്ന വിധത്തിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here