Home Cameras 6കെ വീഡിയോ ഷൂട്ട് ചെയ്യാനാവുന്ന ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയുമായി പാനാസോണിക്ക്

6കെ വീഡിയോ ഷൂട്ട് ചെയ്യാനാവുന്ന ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയുമായി പാനാസോണിക്ക്

2785
0
Google search engine

പാനാസോണിക്ക് ലുമിക്‌സ് ഡിസി-എസ്1എച്ച് വിപണിയിലേക്കെത്തുന്നു. നാലായിരം ഡോളര്‍ വിലയുള്ള ഈ മിറര്‍ലെസ് ഫുള്‍ഫ്രെയിം ക്യാമറയുടെ ഏറ്റവും വലിയ പ്രത്യേകത 6കെ വീഡിയോ ക്യാപ്ചറിങ്ങാണ്. പാനാസോണിക്കിന്റെ പ്രോ ലെവല്‍ വേരിക്യാം സിനിമാ ക്യാമറയുടെ വീഡിയോയ്ക്ക് ഏകദേശം തുല്യമായ വിധത്തില്‍ ഇതില്‍ ഷൂട്ട് ചെയ്യാനാവുമത്രേ. വി-ലോഗ്, വി-ഗമുട്ട് എന്നിവയുടെ കാര്യത്തില്‍ ഇരുക്യാമറകളും കാര്യമായ തുല്യത സൂക്ഷിക്കുന്നുണ്ടെന്നു പാനാസോണിക്ക് പറയുന്നു. കളര്‍ റീപ്രൊഡക്ഷന്റെ കാര്യത്തിലും ഡയനാമിക്ക് റേഞ്ചിന്റെ (14+ സ്റ്റോപ്‌സ്) കാര്യത്തിലും ഇങ്ങനെ തന്നെ. എത്രസമയം റെക്കോഡിങ് സാധ്യമാകുമെന്നത് ബാറ്ററിയുടെയും ഉപയോഗിക്കുന്ന മെമ്മറി കാര്‍ഡിനെയും ആശ്രയിച്ചിരിക്കും. മറ്റു സ്‌പെസിഫിക്കേഷനുകളൊന്നും പാനാസോണിക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല.


Panasonic Lumix S1R, S1H and S1

സിഗ്മ, ലെയ്ക്ക എന്നീ ലെന്‍സ് പാര്‍ട്ണര്‍മാരുടേതുള്‍പ്പെടെ ഏകദേശം 50 സിനിമ ലെന്‍സുകള്‍ എസ്1എച്ചില്‍ ഉപയോഗിക്കാന്‍ കഴിയും. 2009-ല്‍ ജിഎച്ച്1 ആണ് ആദ്യത്തെ ഫുള്‍ എച്ച്ഡി വീഡിയോ റെക്കോഡിങ് അവതരിപ്പിച്ച മിറര്‍ലെസ് ക്യാമറ. പിന്നീട്, 2004-ല്‍ ജിഎച്ച്4 ലോകത്തിലെ ആദ്യത്തെ 4കെ വീഡിയോ റെക്കോഡിങ് സാധ്യമാക്കി. 2017-ല്‍ ജിഎച്ച്5 ആദ്യത്തെ 4കെ/60പി അവതരിപ്പിച്ചു. ഇപ്പോള്‍ എസ്1എച്ച് സിനിമ ക്യാമറ എന്ന രീതിയില്‍ 6കെ അവതരിപ്പിക്കുന്നു. ലോസ് ഏഞ്ചല്‍സിലെ പാരാമൗണ്ട് സ്റ്റുഡിയോയില്‍ നടക്കുന്ന സിനി ഗിയര്‍ എക്‌സ്‌പോ 2019-ലാണ് ഈ ക്യാമറ ആദ്യമായി പാനാസോണിക്ക് അവതരിപ്പിച്ചത്. പ്രോട്ടോ ടൈപ്പ് എന്ന നിലയ്ക്കാണ് പ്രദര്‍ശിപ്പിച്ചതെങ്കിലും വൈകാതെ വിപണിയിലെത്തുമെന്നു പാനാസോണിക്ക് പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here