ഫുള്‍റേഞ്ച് എഫ്1.7 ലഭിക്കുന്ന ആദ്യത്തെ സ്റ്റാന്‍ഡേര്‍ഡ് സൂം ലെന്‍സുമായി പാനാസോണിക്ക്

0
1995

ഉയര്‍ന്ന ഒപ്റ്റിക്കല്‍ പെര്‍ഫോമന്‍സും മികച്ച സൂം റേഞ്ചും ലഭ്യമാവുന്ന എംഎഫ്ടി (മൈക്രോ ഫോര്‍ തേഡ്) സൂം ലെന്‍സുമായി പാനാസോണിക്ക്. LEICA DG VARIO-SUMMILUX 10-25mm / F1.7 ASPH എന്നാണ് ഇതിന്റെ പേര്. 20-55 എംഎം റേഞ്ചിലും എഫ്1.7 അപ്പര്‍ച്ചര്‍ ലഭ്യമാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. സ്റ്റില്‍ ഷൂട്ടിങ്ങിനു മാത്രമല്ല വീഡിയോ ഷൂട്ടിങ്ങിനും ഇതു മികച്ചതാണത്രേ. സുന്ദരമായ ബൊക്കെ പ്രദാനം ചെയ്യുന്ന ലെന്‍സ് ഉപയോഗിച്ച് നേച്വര്‍ സ്‌കേപ്പും പോര്‍ട്രെയിറ്റും ഒരേ പോലെ ഷൂട്ട് ചെയ്യാനാവും. ഓരോന്നിനും ലെന്‍സുകള്‍ മാറ്റിയിടണമെന്ന ഫോട്ടോഗ്രാഫര്‍മാരുടെ പരിദേവനത്തിനും ഇതോടെ പരിഹാരമാവും.

12 ഗ്രൂപ്പുകളിലായി 17 എലമെന്റുകള്‍ ഈ ലെന്‍സിനുണ്ട്. മൂന്നു ആസ്ഫറിക്കല്‍, നാലു ഇഡി (എക്‌സ്ട്രാ ലോ ഡിസ്‌പേഴ്‌സിയന്‍) എന്നിവ ആക്‌സിയല്‍ ക്രോമാറ്റിക്ക് അബ്രഷനും മാഗ്നിഫിക്കേഷന്റെ ക്രോമാറ്റിക്ക് അബ്രഷനും കുറയ്ക്കും. ലൈറ്റ് വെയിറ്റ് എന്നതു മാത്രമല്ല കോംപാക്ട് സൈസ് ആണെന്നതും LEICA DG VARIO-SUMMILUX 10-25mm / F1.7 ASPH നു വിപണിയില്‍ നല്ല പേരു നല്‍കിയേക്കും. മഗ്നീഷ്യം അലോയിയില്‍ നിര്‍മ്മിച്ചതാണെങ്കിലും 690 ഗ്രാം മാത്രം ഭാരം. ജൂലൈ മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാവും. 1799 ഡോളറാണ് വില.

പരമാവധി അപ്പര്‍ച്ചര്‍ എഫ്1.7, മിനിമം എഫ്16. ഒമ്പത് ഡയഫ്രം ബ്ലേഡുകളുണ്ട്. 0.14 എക്‌സാണ് പരമാവധി മാഗ്നിഫിക്കേഷന്‍. ഓട്ടോഫോക്കസ് ആണ്. ഇന്റേണല്‍ ഫോക്കസ് രീതിയില്‍ സ്റ്റപ്പര്‍ മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തനം. പവര്‍ സൂം, സൂം ലോക്ക് എന്നിവയൊന്നും ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here