പാനാസോണിക്കിന്റെ എസ് സീരിസിനു വേണ്ടി 1.4 എക്‌സ്, 2 എക്‌സ് ടെലി കണ്‍വേര്‍ട്ടറുകള്‍

0
1979

പാനാസോണിക്കിന്റെ ഫുള്‍ഫ്രെയിം എസ് സിസ്റ്റത്തിനു വേണ്ടിയുള്ള രണ്ടു ടെലി കണ്‍വേര്‍ട്ടറുകള്‍ പുറത്തിറങ്ങുന്നു. 1.4 എക്‌സ്, 2 എക്‌സ് ടെലികണ്‍വേര്‍ട്ടര്‍ എസ് പ്രോ 70-200 എംഎം എഫ്4 ഒഐഎസിനും ഈ വര്‍ഷമിറങ്ങിയ 70-200 എംഎം എഫ്2.8 നും യോജിച്ചതാണ്. 1.4 എക്‌സ് കണ്‍വേര്‍ട്ടര്‍ രണ്ടു ലെന്‍സിനും കുറഞ്ഞത് 100-280 എംഎം റേഞ്ച് സമ്മാനിക്കും. 2എക്‌സ് ഉപയോഗിച്ചാല്‍ സൂം റേഞ്ച് 140-400 എംഎം ഉയര്‍ത്താനാവും.

4 ഗ്രൂപ്പുകളിലായി ഏഴു ലെന്‍സുകളിലും രണ്ട് അള്‍ട്രാ ഹൈ റിഫ്രാക്ടീവ് ഇന്‍ഡക്‌സ് ലെന്‍സിലു (യുഎച്ച്ആര്‍)മാണ് 1.4 എക്‌സ് ടെലി കണ്‍വേര്‍ട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം 2എക്‌സ് കണ്‍വേര്‍ട്ടര്‍ നാലു ഗ്രൂപ്പുകളിലായി എട്ടു ലെന്‍സുകളിലുമാണ് (2 യുഎച്ച്ആര്‍) നിര്‍മ്മിച്ചിരിക്കുന്നത്. ഏതു സാഹചര്യത്തിലും ഉപയോഗിക്കാവുന്ന വിധത്തിലാണ് പാനാസോണിക്ക് ഇതു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡസ്റ്റ്, സ്പഌഷ് റെസിസ്റ്റന്റ്‌സ് മാത്രമല്ല -10 ഡിഗ്രിയിലും ഉപയോഗിക്കാനാവും. DMW-STC14 and DMW-STC20 എന്നീ പേരുകളിലെത്തുന്ന ഇത് ജൂലൈയില്‍ വിപണിയില്‍ ലഭ്യമാവും. 499, 599 ഡോളറാണ് യഥാക്രമം ഇതിന്റെ വില.

LEAVE A REPLY

Please enter your comment!
Please enter your name here