സോണിയുടെ 200-600എംഎം എഫ്5.6-6.3 ജി എഫ്ഇ ലെന്‍സ് പ്രോട്ടോടൈപ്പ് ഇതാ

0
1555

സോണിയുടെ പുറത്തിറങ്ങാന്‍ പോകുന്ന വൈല്‍ഡ്‌ലൈഫ്, സ്‌പോര്‍ട്‌സ് ലെന്‍സിനെക്കുറിച്ച് അടുത്തിടെയായി ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ടെങ്കിലും കമ്പനി മൗനം പാലിക്കുകയായിരുന്നു. ഈ മാസം തന്നെ ഇതിനെക്കുറിച്ച് സോണിയുടെ ഔദ്യോഗിക അറിയിപ്പുകള്‍ വരുമെന്ന സൂചനകള്‍ പുറത്തു വരുന്നു. 200-600mm F5.6-6.3 G OSS FE എന്ന ഈ ലെന്‍സ് ജപ്പാനിലെ ഓക്ഷന്‍ വെബ്‌സൈറ്റായ യാഹൂവില്‍ 185 യുഎസ്ഡിക്കു വന്നതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞു തുടങ്ങിയത്. ഈ സൂം ലെന്‍സില്‍ നിരവധി സാങ്കേതികത കൊണ്ടു വരുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. 

സോണിയുടെ ഈ പ്രസ്റ്റീജ് ലെന്‍സ് ജപ്പാനില്‍ നടക്കുന്ന ഒളിമ്പിക്‌സിന് ഏറെ പ്രയോജനപ്പെടുമെന്നും സൂചനയുണ്ട്. യാഹൂവിന്റെ ജാപ്പനീസ് വെബ്‌സൈറ്റില്‍ ഇപ്പോഴും ഇതിന്റെ വിവരങ്ങള്‍ കാണാനാവും. 291 ഡോളറിനാണ് ലെന്‍സ് വിറ്റു പോയതത്രേ. പ്രോട്ടോ ടൈപ്പ് എന്ന നിലയ്ക്കാണ് ഇതു വെബ്‌സൈറ്റില്‍ കണ്ടതെങ്കിലും സോണി ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. ലെന്‍സില്‍ ഒരിടത്തും സോണിയുടെ ബ്രാന്‍ഡിങ് കാണാനില്ല. അതു കൊണ്ടു തന്നെ സ്‌പെസിഫിക്കേഷനെക്കുറിച്ചും യാഹൂ മൗനം പാലിക്കുന്നു. ഓക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ കാണുന്നതിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here