പ്രൊഫോട്ടോ ബി10 പ്ലസ് ഫ്‌ളാഷ് എത്തുന്നു

0
2051

ലൈറ്റിങ് നിര്‍മാതാക്കളായ പ്രൊഫോട്ടോ ബി10 മിനിയേച്ചര്‍ ഫ്‌ളാഷിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് വിപണിയിലിറക്കി. ഒര്‍ജിനല്‍ മോഡലിനെ അപേക്ഷിച്ച് ഇരട്ടി ഔട്ട്പുട്ട് ഇതു നല്‍കുമെന്നു കമ്പനി അറിയിക്കുന്നു. ബി10 ന് 250 വാട്‌സ് ആണ് നല്‍കാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ പ്ലസിന് 500 വാട്‌സ് ശേഷിയാണുള്ളത്. രണ്ട് ഇഞ്ച് നീളക്കൂടുതലും 1.9 കിലോ ഭാരവും ഇതിനുണ്ട്. 

ലിഥിയം അയോണ്‍ ബാറ്ററിയില്‍ തന്നെയാണ് ഈ ഹെഡും പ്രവര്‍ത്തിക്കുന്നത്. ബി10-നെ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ആക്‌സസ്സറീസുകളും ബി10 പ്ലസിനെയും പിന്തുണയ്ക്കും. വീഡിയോഗ്രാഫേഴ്‌സിന് ആവശ്യമായ പ്രകാശസംവിധാനങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഇതിന് അതിവേഗം കഴിയുമത്രേ. വയര്‍ലെസ് റേഡിയോ കണ്‍ട്രോള്‍, ടിടിഎല്‍ എക്‌സ്‌പോഷര്‍, ഹൈസ്പീഡ് സിംഗ്രണൈസേഷന്‍ എന്നിവയെല്ലാം ഇതിനുമുണ്ട്. മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബി10 പ്ലസിന് ആകെയുള്ളത് ഒരു പ്രശ്‌നം മാത്രമാണ്. ഒറ്റച്ചാര്‍ജില്‍ 400 ഡ്രോപ്പുകള്‍ ബി10-ല്‍ ലഭിച്ചിരുന്നുവെങ്കില്‍ ഇവിടെ 200 മാത്രമാണ് ലഭിക്കുക. തുടര്‍ച്ചയായി 75 മിനിറ്റുകള്‍ പ്രവര്‍ത്തിക്കും. 2095 ഡോളറാണ് വിലയും.

LEAVE A REPLY

Please enter your comment!
Please enter your name here