Home Accessories സോണിയുടെ ഇ-ലെന്‍സ് ഇനി നിക്കോണില്‍ ഉപയോഗിക്കാം

സോണിയുടെ ഇ-ലെന്‍സ് ഇനി നിക്കോണില്‍ ഉപയോഗിക്കാം

2044
0
Google search engine

ടെക്ക് ആര്‍ട്ട് പുറത്തിറക്കുന്ന ആദ്യത്തെ ഓട്ടോഫോക്കസ് അഡാപ്റ്ററിനു ചില പ്രത്യേകതകളുണ്ട്. സോണിയുടെ ലെന്‍സ് നിക്കോണില്‍ ഉപയോഗിക്കാന്‍ കഴിയുന്നുവന്നതാണ് പ്രത്യേകത. സോണിയുടെ ഇ-മൗണ്ട് ലെന്‍സുകള്‍ (സോണിക്കു വേണ്ടി മറ്റു കമ്പനികള്‍ നിര്‍മ്മിച്ചതില്‍ ഭൂരിഭാഗവും) നിക്കോണിന്റെ ഇസഡ് സീരിസ് ക്യാമറകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന അഡാപ്റ്ററാണിത്. നിക്കോണ്‍ മൗണ്ടിന്റെ ഫ്‌ളെയിഞ്ച് ഡിസ്റ്റന്‍സ് ദൂരം സോണിയുടെ ഇ-മൗണ്ടിനേക്കാള്‍ 2 എംഎം കുറവായിരുന്നതിനാല്‍ ഈ അഡാപ്റ്റര്‍ നിര്‍മ്മാണം ഏറെ ദുഷ്‌ക്കരമായിരുന്നുവെന്ന് ടെക്ക് ആര്‍ട്ട് പറയുന്നു. അഡാപ്റ്ററിന്റെ രണ്ടു ഭാഗത്തും ഒരു പിസിബി കണക്ട് ചെയ്തു കൊണ്ടാണ് സോണി ഇ-മൗണ്ടിലെ ലെന്‍സ് ഫംഗ്ഷനുകളായ ഓട്ടോ അപ്പര്‍ച്ചറും ഓട്ടോഫോക്കസും നിക്കോണിന്റെ ഫേസ് ആന്‍ഡ് ഐ ഡിറ്റക്ഷന്‍ മോഡും സാധ്യമാക്കിയത്.

ഇതിനൊക്കെയും പുറമേ ലെന്‍സിലെ ഇമേജ് സ്‌റ്റെബിലൈസേഷന്‍ സംവിധാനവും സാധിക്കുമത്രേ. ഈ അഡാപ്റ്റര്‍ ഉപയോഗിക്കുന്നതിലൂടെ നിക്കോണ്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ലെന്‍സുകള്‍ എന്ന് ആവശ്യം സാധൂകരിക്കാനാവും. സിഗ്മ, സോണി, ടാമറോണ്‍ എന്നീ കമ്പനികള്‍ സോണിയുടെ ഇ-മൗണ്ടിനു വേണ്ടി നിര്‍മ്മിച്ച ലെന്‍സുകള്‍ക്ക് ഈ അഡാപ്റ്റര്‍ അനുയോജ്യമായിരിക്കും. 250 ഡോളറാണ് ഇതിന്റെ വില.

LEAVE A REPLY

Please enter your comment!
Please enter your name here