ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറയുമായി പാനാസോണിക്ക് ലുമിക്‌സ് ഡിസി-എസ്1ആര്‍

0
2054

47 എംപി സെന്‍സറുമായി പാനാസോണിക്കിന്റെ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ എത്തുന്നു. എല്‍ ലെന്‍സ് മൗണ്ടാണ് ഇതിലുള്ളത്. ലെയ്ക്ക വികസിപ്പിച്ച ഈ ലെന്‍സ് ഇപ്പോള്‍ പാനാസോണിക്കും സിഗ്മയും കൂടി പങ്കിട്ടെടുത്തിരിക്കുകയാണ്.

സിമോസ് സെന്‍സറിലാണ് ക്യാമറയുടെ പ്രവര്‍ത്തനം. ഡീഫോക്കസ് കോണ്‍ട്രാസ്റ്റ് ഡിറ്റക്ട് ഓട്ടോഫോക്കസ് സിസ്റ്റമാണ് ഇതിലേത്. ഡ്യുവല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഉണ്ട്, അതും 5 ആക്‌സിസ് ഇന്‍ ബോഡി. മുഴുവന്‍ വെതര്‍ സീല്‍ഡ് ആണ്. 187 എംപി ഹൈ റെസല്യൂഷന്‍ മോഡ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തുടര്‍ച്ചയായ ഓട്ടോഫോക്കസില്‍ സെക്കന്‍ഡില്‍ ആറു ഫ്രെയിമുകളെടുക്കാവുന്ന വേഗതയുണ്ട് ഇതിന്. ടച്ച്‌സ്‌ക്രീന്‍ എല്‍സിഡിയുള്ള ഇതില്‍ ഒറ്റച്ചാര്‍ജില്‍ 360 ഷോട്ടുകളെടുക്കാം. യുഎസ്ബി ചാര്‍ജിങ് നടത്താം. ഒപ്പം, ലാപ്‌ടോപ്പ്/ടാബ്‌ലെറ്റ് ചാര്‍ജേഴ്‌സില്‍ നിന്നും പോര്‍ട്ടബിള്‍ പവര്‍ ബാങ്കില്‍ നിന്നോ ക്യാമറ ചാര്‍ജ് ചെയ്യാം. ക്യാമറയ്‌ക്കൊപ്പം ബാറ്ററി ഗ്രിപ്പ് 350 ഡോളറിനു ലഭ്യമാവും.

ക്യാമറയുടെ വില 3699 ഡോളറാണ്. ഇതിനു പുറമേ 50എംഎം എഫ്1.4, 24-105എംഎം, 70-200എംഎം എഫ്4 ലെന്‍സുകളും ഇറക്കുന്നുണ്ട്. ഇതിന് യഥാക്രമം 2299, 1299, 1699 ഡോളറുകളാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here