സോണിയുടെ എ9 ക്യാമറകളില്‍ 10 എഫ്പിഎസ് നല്‍കുന്ന ഫിംവേര്‍ മെറ്റാബോണ്‍സ് എന്ന അഡാപ്റ്റര്‍ നേരത്തെ നല്‍കിയിരുന്നു. EF-E Speed Booster and EF-E Smart Adapter എന്നിവയില്‍ നല്‍കിയ പരിഷ്‌ക്കരണം ഇപ്പോള്‍ Sony a7 III യ്ക്കും നല്‍കിയിരിക്കുന്നു. ഫിംവേര്‍ഷന്‍ 62-വിലാണ് പുതിയ അപ്‌ഡേഷന്‍ നല്‍കിയിരിക്കുന്നത്. EF-E Speed Booster Ultra I & II, EF-E CINE Speed Booster Ultra, EF-E CINE Smart Adapter, EF-E Smart Adapter IV & V എന്നീ മോഡലുകളിലും ഈ അപ്‌ഡേഷന്‍ ലഭ്യമാണ്. മെറ്റാബോണ്‍സ് ആപ്പില്‍ നിന്നും ഫിംവേര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

അഡ്വാന്‍സ് മോഡിലേക്ക് ക്യാമറ മാറ്റുമ്പോഴാണ് തുടര്‍ച്ചായി ഒരു സെക്കന്‍ഡില്‍ 10 ഫ്രെയിമുകള്‍ എടുക്കാന്‍ സാധിക്കുന്നത്. ശരിയായ ഷൂട്ടിങ് സ്പീഡില്‍ തന്നെ പ്രയോറിട്ടി സെറ്റ് ചെയ്തതിനു ശേഷം എഎഫ്-സി-യെ എഫിലേക്ക് മാറ്റുകയും വേണം. പുതിയ അപ്‌ഗ്രേഡ് എല്ലാം തന്നെ എപിഎസ്-സി മോഡില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ഫിംവേര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക.