പാനാസോണിക്ക് എസ്1, എസ്1ആറിനു പുതിയ അപ്‌ഡേറ്റ്

0
1692

പാനാസോണിക്ക് തങ്ങളുടെ ലുമിക്‌സ് ഡിസി-എസ്1, എസ്1ആര്‍ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകളുടെ അപ്‌ഡേറ്റുകള്‍ പുറത്തിറക്കുന്നു. ജൂലൈ 9-ന് ഇതു ലഭ്യമാകും. പുതിയ ഫിംവേര്‍ വേര്‍ഷന്‍ 1.1-ല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ഓട്ടോ ഫോക്കസ് എന്നിവ കാര്യമായി തന്നെ വിപുലപ്പെടുത്തിയിട്ടുണ്ട്. നോണ്‍ സ്‌റ്റെബിലൈസ്ഡ് ലെന്‍സുകളില്‍ 6 സ്റ്റാപ്പുകളായി വികസിപ്പിച്ച ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഇതില്ലാത്ത ലെന്‍സുകളില്‍ 6.5 സ്‌റ്റോപ്പുകളായും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ മികച്ച ഷൂട്ടിങ് അനുഭവം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഉറപ്പുവരുത്താമത്രേ.

ഇമേജ് സ്‌റ്റെബിലൈസേഷനു പുറമേ ഓട്ടോഫോക്കസ് പെര്‍ഫോമന്‍സും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. വീഡിയോ റെക്കോഡിങ് സമയത്തെ ട്രാക്കിങ് പെര്‍ഫോമന്‍സ് ആണ് ഉയര്‍ത്തിയിരിക്കുന്നത്. ഓട്ടോഫോക്കസിങ് സമയത്തെ ലൈവ് വ്യൂ ഡിസ്‌പ്ലേ വളരെ വേഗത്തില്‍ കാണാവുന്ന വിധത്തില്‍ പരിഷ്‌ക്കരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.

ഇതിനു പുറമേ ജൂലൈ 9-നു തന്നെ ആറു മൈക്രോ ഫോര്‍ തേര്‍ഡ്‌സ് ക്യാമറകള്‍ക്കും ഫിംവേര്‍ അപ്‌ഡേറ്റുകള്‍ പാനാസോണിക്ക് പുറത്തിറക്കുന്നുണ്ട്. Lumix GH5, GH5S, G9, G90/G91/G95, G80/G81/G85 & GX9 എന്നിവയാണത്. ഡൗണ്‍ലോഡ് അപ്‌ഡേറ്റ് ചെയ്യാനായി ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here