കേന്ദ്രബജറ്റ് ഫോട്ടോഗ്രാഫിക്ക് തിരിച്ചടിയോ? ഇവയ്ക്കു വില കൂടും..

0
1936

കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയില്‍ ഇന്ന് അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ ഫോട്ടോഗ്രാഫി മേഖലയ്ക്ക് തിരിച്ചടിയായേക്കുമെന്നു സൂചന. ഡിജിറ്റല്‍ ക്യാമറ, സിസിടിവി ക്യാമറ, ഐപി ക്യാമറ, ഡിജിറ്റല്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് വീഡിയോ റെക്കോര്‍ഡേഴ്‌സ് എന്നിവയ്ക്കു വില കൂടും. ഇത് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ പിന്നെയും തീരുവ വര്‍ദ്ധിക്കുമെന്നാണു സൂചന. ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളുവെങ്കിലും ഫോട്ടോഗ്രാഫി മേഖലയ്ക്ക് ഒട്ടും ആശ്വാസ്യമല്ല ഈ ബജറ്റ്.

ഇതു കൂടാതെ അഞ്ചുലക്ഷത്തിനു മുകളില്‍ ആദായമുള്ളവരില്‍ നിന്നും കര്‍ശനമായി തന്നെ നികുതി അടപ്പിക്കാനുള്ള ശ്രമത്തിനും ഇനി മുതല്‍ തുടക്കമാവും. ഫോട്ടോഗ്രാഫര്‍മാരെ ഇതു കൂടുതലായി ബാധിക്കും. മുന്‍പ് പാന്‍കാര്‍ഡ് വേണ്ടിയിരുന്നു നികുതി അടയ്ക്കാനെങ്കില്‍ ഇനി അതും ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ആധാര്‍ കാര്‍ഡ് മാത്രം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ടാക്‌സ് അടയ്ക്കാന്‍ പറ്റും. നിങ്ങള്‍ എവിടെയൊക്കെ ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടോ അതിന്റെയൊക്കെയും വിവരങ്ങള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടെന്നു സാരം. കഴിഞ്ഞ രണ്ടുവര്‍ഷം തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു നികുതിയുടെ കാര്യത്തില്‍ അത്ര കര്‍ശനമായിരുന്നില്ല സര്‍ക്കാര്‍. എന്നാല്‍ ഇനി അത് ഉണ്ടാവില്ലെന്നു കൂടിയാണ് ബജറ്റ് ഓര്‍മ്മിപ്പിക്കുന്നത്.

ക്യാമറകള്‍ക്കു മാത്രമല്ല, ആക്‌സസ്സറീസുകള്‍ക്കും വിലയേറും. ക്യാമറയും, ആക്‌സസ്സറീസുകളിലേറെയും രാജ്യത്തിനു പുറത്തു നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. അതു കൊണ്ടു തന്നെ ഫോട്ടോഗ്രാഫി മേഖലയില്‍ കാര്യമായി വിലക്കയറ്റം ഉണ്ടാകുമെന്നു തന്നെയാണ് കരുതേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here