നിക്കോണിനു വേണ്ടി ലാവോവയുടെ 10-18 എംഎം സൂം ലെന്‍സ്

0
1501

വീനസ് ഒപ്റ്റിക്കല്‍സ് നിക്കോണിനു വേണ്ടി ഫുള്‍ഫ്രെയിം മിറര്‍ലെസ് ലെന്‍സ് പുറത്തിറക്കിയിരിക്കുന്നു. ഏറ്റവും ചെറുതും എന്നാല്‍ വൈഡ് കൂടിയ ഫുള്‍ഫ്രെയിം സൂം ലെന്‍സാണിത്. വീനസ് ഈ ലെന്‍സ് ലവോവാ എന്ന ബ്രാന്‍ഡ്‌നെയിമിലാണ് പുറത്തിറക്കുന്നത്. നിക്കോണിന്റെ ഇസഡ് മൗണ്ടുകള്‍ക്കു വേണ്ടി മാത്രമുള്ള ലെന്‍സാണിത്. 10-18 എംഎം എഫ്4.5-5.6 സൂം ലെന്‍സ് വൈകാതെ വിപണിയിലെത്തും. 10 ഗ്രൂപ്പുകളിലായി 14 എലമെന്റുകള്‍ ഉള്ള ഈ ലെന്‍സില്‍ രണ്ട് ആസ്ഫറിക്കല്‍ എലമെന്റുകളും ഒരു എക്‌സ്ട്രാ ലോ ഡിസ്‌പേഴ്‌സിയന്‍ എലമെന്റും ഉള്‍പ്പെടുത്തിയിരിക്കുന്നു. 15 സെമി അകലത്തില്‍ നിന്നു വരെ ഇതു ഫോക്കസ് ചെയ്യാം. ഇതില്‍ അഞ്ച് അപ്പര്‍ച്ചര്‍ ബ്ലേഡുകളുണ്ട്. പിന്നില്‍ 37 എംഎം ഫില്‍ട്ടര്‍ ത്രെഡ് നല്‍കിയിരിക്കുന്നു. 500 ഗ്രാമാണ് ഭാരം. 850 ഡോളറാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here