നൈറ്റ് വിഷന്‍ ക്യാമറയുമായി സൈയോണിക്‌സ്

0
1348

വെറുമൊരു നെറ്റ് വിഷന്‍ ക്യാമറയില്ലിത്. മറിച്ച് ഇതൊരു നൈറ്റ് വിഷന്‍ ആക്ഷന്‍ ക്യാമറയാണ്. മികച്ച രീതിയില്‍ കളര്‍ ഇമേജുകളും വീഡിയോകളും ലോ ലൈറ്റിലും നൈറ്റ് ടൈം സെറ്റിങ്ങുകളിലും പകര്‍ത്താന്‍ ശേഷിയുള്ളതാണ് ഈ ക്യാമറ. ഔറോറ സ്‌പോര്‍ട്‌സ് എന്നാണ് സയോണിക്‌സ് പുറത്തിറക്കിയിരിക്കുന്ന ഈ ക്യാമറയുടെ പേര്. ഒരു ഇഞ്ച് വലിപ്പത്തിലുള്ള 0.9 എംപി അള്‍ട്രാ ലോ ലൈറ്റ് സിമോസ് സെന്‍സര്‍ ആണ് ഇതിലുള്ളത്. നൈറ്റ് വിഷന്‍ ശേഷിയുള്ള ഈ ക്യാമറയ്ക്ക് ഒര്‍ജിനല്‍ ഔറോറയുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ വില വ്യത്യാസമുണ്ടു താനും.

രാത്രിയെ ഫുള്‍ കളര്‍ ഡേലൈറ്റാക്കി വിഷ്വലൈസ് ചെയ്യാനുള്ള സാങ്കേതികതയിലാണ് ഈ ക്യാമറ നിര്‍മ്മിച്ചിട്ടുള്ളത്. യുഎസ് ആര്‍മിക്കു വേണ്ടിയാണ് ആദ്യമായി ഈ ക്യാമറ നിര്‍മ്മിച്ചു തുടങ്ങിയതെങ്കിലും ഇപ്പോഴിത് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ചന്ദ്രനില്ലാത്ത ആകാശത്ത് നക്ഷത്രങ്ങളുടെ നേരിയ വെളിച്ചത്തില്‍ പോലും മികച്ച ഷൂട്ടിങ് നടത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

16എംഎം എഎഫ്1.4-2, എഫ്5.6 ലെന്‍സാണ് ഇതിലുള്ളത്. 720 പി വീഡിയോ റെക്കോഡിങ് സാധ്യമാവുന്ന ഇതില്‍ 8,15,24,30,60 എഫ്പിഎസില്‍ വീഡിയോ ചിത്രീകരിക്കാം. മൈക്രോ ഒഎല്‍ഇഡി വ്യൂഫൈന്‍ഡര്‍, ടൈം ലാപ്‌സ് മോഡ്, മൈക്രോ എസ്ഡി സ്ലോട്ട് എന്നിവയൊക്കെ ഇതിലുണ്ട്. ബില്‍ട്ട് ഇന്‍ വൈഫൈ, ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കാനുള്ള ശേഷി എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. വാട്ടര്‍പ്രൂഫ് ആണെന്ന മേന്മയുമുണ്ട്.

ഔറോറയ്ക്ക് 800 യുഎസ്ഡി വിലയാണെങ്കില്‍ 400 യുഎസ്ഡി ക്ക് ഈ ക്യാമറ വാങ്ങാനാവും. അത്രയ്ക്ക് വില വ്യത്യാസമുണ്ട്. ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ 50 ഡോളര്‍ വിലക്കുറവുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here