Home Accessories സോണിയുടെ യുഎസ്ബി ഹബ്ബും എസ്ഡി കാര്‍ഡും

സോണിയുടെ യുഎസ്ബി ഹബ്ബും എസ്ഡി കാര്‍ഡും

1434
0
Google search engine

ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന പുതിയ യുഎസ്ബി ഹബുമായി സോണി എത്തുന്നു. MRW-W3 എന്നാണ് ഇതിന്റെ പേര്. ഇന്റഗ്രേറ്റഡ് കാര്‍ഡ് റീഡര്‍ ആണിത്. ഒരേസമയം ഒന്നിലധികം കാര്‍ഡുകള്‍ ഇതിലൂടെ റീഡ് ചെയ്യാനാവും. സോണിയുടെ അവകാശവാദപ്രകാരം, ഇതു ലോകത്തിലെ ഏറ്റവും വേഗമേറിയ കാര്‍ഡ് റീഡര്‍ ആണ്. സെക്കന്‍ഡില്‍ 300 എംബി ഡാറ്റ റീഡ് ചെയ്യാനുള്ള ശേഷി ഇതിനുണ്ട്. 4കെ വീഡിയോ ക്ലിപ്പുകളും ഒട്ടനവധി റോ ഇമേജുകളും കംപ്യൂട്ടറിലേക്ക് അതിവേഗം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇതിലൂടെ കഴിയും.

കാര്‍ഡ് റീഡിങ്ങിനു പുറമേ 100 വാട്‌സ് പവര്‍ ഡെലിവറി ചെയ്യാനും ഇതിനു ശേഷിയുണ്ട്. യുഎസ്ബി-സി, യുഎസ്ബി-എ കണക്ടേഴ്‌സ് ഇതില്‍ ഉപയോഗിക്കാം. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും ഇതിനു സംരക്ഷണവും നല്‍കിയിട്ടുണ്ട്. 

യുഎസ്ബി ഹബിനു പുറമേ എസ്എഫ്-എം എസ്ഡി കാര്‍ഡുകളും ഇതിനോടൊപ്പം സോണി വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. 64, 128, 256 ജിബി വേര്‍ഷനുകളാണിത്. സെക്കന്‍ഡില്‍ 277 എംബി റൈറ്റിങ് സ്പീഡും 150 എംബി റീഡിങ് സ്പീഡും ഇതിനുണ്ട്. ഈ കാര്‍ഡുകള്‍ക്ക് MRW-W3 ഹബ്ബിന്റെ ശേഷിയെ പൂര്‍ണമായും ഉള്‍ക്കൊള്ളാനാകും. സാധാരണ എസ്ഡി കാര്‍ഡിനെ അപേക്ഷിച്ച് പതിനെട്ട് ഇരട്ടിയോളം ശക്തിയാര്‍ജിച്ചതാണേ്രത പുതിയ എസ്എഫ്-എം. ഏതു കടുത്ത കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മിതി. വാട്ടര്‍, ഡസ്റ്റ് പ്രൂഫോടു കൂടിയാണ് ഇതിന്റെ നിര്‍മ്മിതി.

LEAVE A REPLY

Please enter your comment!
Please enter your name here