ഫ്യുജിയുടെ ജിഎഫ് 50എംഎം എഫ്3.5 ലെന്‍സ്

0
2007

ഫ്യുജിയുടെ പുതിയ പ്രൈം ലെന്‍സ് അനൗണ്‍സ് ചെയ്തിരിക്കുന്നു. ജിഎഫ്എക്‌സ് മീഡിയം ഫോര്‍മാറ്റിനു പറ്റിയ ജിഎഫ് 50എംഎം എഫ്3.5 ആര്‍ എല്‍എം എന്ന ലെന്‍സാണിത്. 100 എംപി റെസല്യൂഷനുള്ള ക്യാമറയ്ക്കു കൈകാര്യം ചെയ്യാനാവുന്ന ഈ ലെന്‍സ് ഫുള്‍ റെസല്യൂഷനില്‍ പ്രവര്‍ത്തിക്കുമെന്നാണു സൂചന. 335 ഗ്രാം ഭാരമേയുള്ളു ഇതിന്. ഏറ്റവും ചെറിയതും ഭാരരഹിതവുമായ ജിഎഫ്എക്‌സ് ലെന്‍സാണിത്.

ആറു ഗ്രൂപ്പുകളിലായി 9 ബ്ലേഡ് അപ്പര്‍ച്ചറും അത്ര തന്നെ എലമെന്റുകളും ഇതിലുണ്ട്. ഫോക്കസ് എലമെന്റും കൂടുതല്‍ കൃത്യതയോടെയുള്ള ഫോക്കസും വേഗത്തില്‍ ചലിപ്പിക്കാനായി ലിനിയര്‍ മോട്ടോര്‍ ഉപയോഗിച്ചിരിക്കുന്നു. 55 സെമിയാണ് ഏറ്റവും കുറഞ്ഞ ഫോക്കസ് ദൂരം. പൊടി, ഈര്‍പ്പം എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കും. -10 ഡിഗ്രി സെല്‍ഷ്യസിലും പ്രവര്‍ത്തിക്കും. സെപ്തംബറോടെ ലെന്‍സ് 1000 ഡോളറിനു വിപണിയിലെത്തുമെന്നു കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here