മിറര്‍ലെസ് ക്യാമറകള്‍ക്കു യോജിച്ച ഡിജെഐ യുടെ ഗിംബല്‍ വിപണിയില്‍

0
2394

മിറര്‍ലെസ് ക്യാമറകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഗിംബല്‍ ഡിജെഐ റോണിന്‍-എസ്‌സി പുറത്തിറക്കി. ഡിജെഐയുടെ ഒര്‍ജിനല്‍ റോണിന്‍-എസ് ഗിംബലിനു സമാനമാണെങ്കിലും ട്രാവല്‍ ഫോട്ടോഗ്രാഫേഴ്‌സിന് ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഭാരരഹിതം മാത്രമല്ല, യൂസര്‍ ഫ്രണ്ട്‌ലിയാണെന്നതുമാണ് സവിശേഷത. ഒറ്റക്കൈ കൊണ്ട് വളരെ വേഗം തന്നെ കൈകാര്യം ചെയ്യാം. 3 എക്‌സിസ് ആയതു കൊണ്ട് ഉലച്ചിലൊന്നും ദൃശ്യങ്ങള്‍ക്ക് ഉണ്ടാവുകയില്ല. 

11 മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്ന ബാറ്ററിയാണ് ഇതിലുള്ളത്. മഗ്നീഷ്യം, സ്റ്റീല്‍, അലുമിനിയം, കോമ്പോസിറ്റ് പ്ലാസിറ്റിക്ക് എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മാണം. ഒരു കിലോയ്ക്ക് മുകളിലേ ഭാരം വരൂ. മിറര്‍ലെസ് ശ്രേണിയില്‍പ്പെടുന്ന സോണി, നിക്കോണ്‍, ക്യാനോണ്‍, പാനാസോണിക്ക്, ഫ്യുജിയുടെ ചില ക്യാമറകള്‍ക്ക് യോജിച്ചതാണിത്. എസ്എല്‍ആര്‍ ക്യാമറകള്‍ക്ക് ഭാരക്കൂടതലുണ്ടായിരുന്നതിനാല്‍ അതിനു വേണ്ടി പുറത്തിറക്കിയിരുന്ന റോണിന് ഭാരക്കൂടുതലുണ്ടായിരുന്നു. ഇത്തവണ ഭാരം കുറച്ചതു കൊണ്ട്, ദീര്‍ഘനേരം ഓപ്പറേറ്റ് ചെയ്യാനാവും.

കൂടാതെ മൊബൈല്‍ ക്യാമറ ഫിറ്റ് ചെയ്യാന്‍ പറ്റുന്ന മൗണ്ടോടു കൂടിയ ഒരു മോഡല്‍ കൂടി ഇതിനോടൊപ്പമുണ്ട്. ഡിജെഐ ഗിംബലിന്റെ രണ്ടു വേര്‍ഷനുകളാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. റോണിന്‍ എസ്‌സി സ്റ്റാന്‍ഡേര്‍ഡ് 439 ഡോളറിനും (ഫോണ്‍മൗണ്ടോടു കൂടിയ ഗിംബല്‍) റോണിന്‍ എസ്‌സി പ്രോ കോമ്പോ 539 ഡോളറിനും ലഭിക്കും. റിമോട്ട് സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് (ആര്‍എസ്എസ്), ഫോക്കസ് വീല്‍ എന്നിവ ഇതിനൊപ്പം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here