നിക്കോണിന്റെ ഫുള്‍ഫ്രെയിം ലെന്‍സ് Nikkor Z 85mm F1.8 S സെപ്തംബറില്‍

0
1444

നിക്കോണ്‍ തങ്ങളുടെ ഫുള്‍ഫ്രെയിം മിറര്‍ലെസ് സിസ്റ്റത്തിനു വേണ്ടി ഷോര്‍ട്ട് ടെലിഫോട്ടോ ലെന്‍സ് പുറത്തിറക്കുന്നു. 85എംഎം എഫ്1.8എസ് വിഭാഗത്തില്‍ പെടുന്ന നിക്കോര്‍ ലെന്‍സാണിത്. ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഇല്ല. നിക്കോണിന്റെ ഇസഡ് മൗണ്ടുകളില്‍ നേരിട്ട് ഉപയോഗിക്കാം.

രണ്ട് ഇഡി എലമെന്റ് ഉള്‍പ്പെടെ 12 എലമെന്റുകള്‍ ഇതിലുണ്ട്. പുറമേ നിക്കോണിന്റെ നാനോ ക്രിസ്റ്റലും സൂപ്പര്‍ ഇന്റഗ്രേറ്റഡ് കോട്ടിങ്ങും. എഡ്ജ് ടു എഡ്ജ് ഷാര്‍പ്പ്‌നെസ് നല്‍കാന്‍ കെല്‍പ്പുള്ളതാണ് പുതിയ ലെന്‍സ് എന്നു നിക്കോണ്‍ പറയുന്നു. അതേപോലെ, സ്വാഭാവികമായ ബൊക്കെ സൃഷ്ടിക്കാനും ഇതിനു കഴിവുണ്ടത്രേ.

0.8 മീറ്റര്‍ മിനിമം ഫോക്കസ് ദൂരം നല്‍കുന്ന ലെന്‍സിന് ഒന്‍പത് ബ്ലേഡ് അപ്പര്‍ച്ചറാണുള്ളത്. 0.12 എക്‌സ് മാഗ്നിഫിക്കേഷനും നല്‍കുന്നു. സ്റ്റീപ്പിങ് മോട്ടോര്‍ ഉപയോഗിച്ചാണ് ലെന്‍സ് ഫോക്കസിങ് നിയന്ത്രിക്കുന്നത്. 35എംഎം, 50 എംഎം എഫ്1.8 എസ് ലെന്‍സുകളെ പോലെ തന്നെ കാഴ്ചയ്ക്കും ഉപയോഗിക്കാനും ഏറെ സൗകര്യപ്രദമായ വിധത്തിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം ഫോട്ടോഗ്രാഫി സുഗമമാക്കുന്നതിനാണ് ഇത്തരമൊരു ഡിസൈന്‍ നല്‍കിയിരിക്കുന്നതെന്നു നിക്കോണ്‍ പറയുന്നു. സെപ്തംബറോടെ ലെന്‍സ് വിപണിയിലെത്തും. വില 800 ഡോളര്‍. 470 ഗ്രാമാണ് ഇതിന്റെ ഭാരം.

LEAVE A REPLY

Please enter your comment!
Please enter your name here