Home ARTICLES നിങ്ങള്‍ക്കറിയാമോ, റിയല്‍ ടൈം ട്രാക്കിങ്ങിനെക്കുറിച്ച്?

നിങ്ങള്‍ക്കറിയാമോ, റിയല്‍ ടൈം ട്രാക്കിങ്ങിനെക്കുറിച്ച്?

2408
0
Google search engine

പലരും കേട്ടിട്ടുണ്ടാവും റിയല്‍ടൈം ട്രാക്കിങ്ങിനെക്കുറിച്ച്. എന്താണിത്? എങ്ങനെയാണിതിന്റെ പ്രവര്‍ത്തനമെന്നു നോക്കാം. സോണി വികസിപ്പിച്ചെടുത്ത പുതിയ ഓട്ടോഫോക്കസ് സിസ്റ്റമാണിത്. അവരുടെ പുതിയ ആല്‍ഫ സീരിസിലുള്ള എല്ലാ ക്യാമറകളിലും ഇപ്പോള്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്. ക്യാമറ പുറത്തിറക്കിയപ്പോള്‍ ഇത് ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതിന്റെ ഫിംവേര്‍ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഡിഎസ്എല്‍ആര്‍, മിറര്‍ലെസ്, കോംപാക്ട് ക്യാമറകളില്‍ (തെരഞ്ഞെടുത്തവയില്‍ മാത്രം) റിയല്‍ടൈം ട്രാക്കിങ് ഓട്ടോഫോക്കസ് പ്രവര്‍ത്തിക്കും. ഇപ്പോള്‍ അവസാനമായി സോണി പുറത്തിറക്കിയ കോംപാക്ട് പ്രീമിയം ക്യാമറയായ RX100 VII ലും റിയല്‍ടൈം ട്രാക്കിങ്ങ് സോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിയല്‍ ടൈം ട്രാക്കിങ് എങ്ങനെ ക്യാമറയില്‍ പ്രവര്‍ത്തിക്കും എന്നു നോക്കാം. ഇതിനായി മെനുവില്‍ എവിടെയും ഓപ്ഷനുകളില്ല. ഇത് ഓട്ടോമാറ്റിക്കായി ക്യാമറയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണിത്. സ്റ്റില്ലിനേക്കാളും വീഡിയോ എടുക്കുമ്പോഴാണ് ഇതിന്റെ പരമാവധി പ്രയോജനം ഫോട്ടോഗ്രാഫര്‍ക്കു ലഭ്യമാവുക. ഓട്ടോഫോക്കസ് ഏരിയയില്‍ ഒരു പ്രത്യേക ഒബ്ജക്ടിനെ ട്രാക്ക് ചെയ്യാന്‍ മാത്രമായാണ് ക്യാമറ ഈ സംവിധാനത്തെ ഉപയോഗിക്കുന്നത്. നിങ്ങളുടെ ക്യാമറ ഓണ്‍ചെയ്തു കഴിയുമ്പോള്‍ വ്യൂഫൈന്‍ഡറിലെ ഫ്രെയിമിലുള്ള ഓട്ടോഫോക്കസ് ഏരിയയില്‍ ഒരു ചെറിയ പച്ച ബോക്‌സ് ഓടിക്കളിക്കുന്നതായി കാണാം. ഫ്രെയിമില്‍ ഒരു വ്യക്തി ഉണ്ടെന്നിരിക്കട്ടെ ഈ ബോക്‌സ് അയാളുടെ മുഖത്തേക്കും അവിടെ നിന്ന് അതിന്റെ കണ്ണുകളിലേക്കും മൂവ് ചെയ്ത് അവിടെ ഓട്ടോമാറ്റിക്കായി സെറ്റാവും. ഇതിനു ക്യാമറയെ സഹായിക്കുന്നത് ഓട്ടോഫോക്കസിലെ ഐ ഡിറ്റക്ഷന്‍ ടെക്‌നോളജിയാണ്. ഫ്രെയിമില്‍ നിന്നു ആ വ്യക്തി എവിടേക്ക് മാറിയാലും ക്യാമറ അവരെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും. അതു കൊണ്ടു തന്നെ ഇത്തരത്തില്‍ ഫോക്കസ് ഔട്ടാവുന്നില്ലെന്നതാണ് ഇതിന്റെ സവിശേഷത. വ്യക്തികളില്ലെങ്കില്ലും ഈ ഗ്രീന്‍ ബോക്‌സ് തെളിയുകയും വീഡിയോ എടുക്കുമ്പോള്‍ ഫ്രെയിമില്‍ എപ്പോള്‍ ഒരു മനഷ്യനേത്രത്തിന്റെ സാന്നിധ്യമുണ്ടാവുന്നോ അതു വരെ അതു തെളിഞ്ഞു നില്‍ക്കുകയും ചെയ്യും.

സോണി ആദ്യം മനുഷ്യനേത്രങ്ങള്‍ മാത്രമായിരുന്നു ഐ ഡിറ്റക്ഷനു വേണ്ടി റിയല്‍ ടൈം ട്രാക്കിങ്ങിന് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അല്‍പ്പം കൂടി അഡ്വാന്‍സ്ഡ് ആയിട്ടുണ്ട്. മൃഗങ്ങളുടെ കണ്ണുകളും ഇത്തരത്തില്‍ അതു ഡിറ്റക്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ ഐ ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് സംവിധാനം നിങ്ങളുടെ ക്യാമറയില്‍ ഇല്ലെങ്കില്‍ സോണിയുടെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ഇതു ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

റിയല്‍ടൈം ട്രാക്കിങ്ങ് സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാന്‍ ഈ വീഡിയോ കണ്ടു നോക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here