Home ARTICLES ഫ്യുജിയുടെ ക്യാമറകളിലെ പ്രെഡക്ടീവ് ട്രാക്കിങ് ഓട്ടോഫോക്കസ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ

ഫ്യുജിയുടെ ക്യാമറകളിലെ പ്രെഡക്ടീവ് ട്രാക്കിങ് ഓട്ടോഫോക്കസ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ

1732
0
Google search engine

ഫ്യുജിയുടെ മിറര്‍ലെസ് ക്യാമറകളിലാണ് വേഗത്തിലും കൃത്യതയിലും മുന്നിലുള്ള ഓട്ടോഫോക്കസ് രീതിയായ പ്രെഡക്ടീവ് ട്രാക്കിങ് ഓട്ടോഫോക്കസ് കണ്ടത്. സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ചലനത്തെ മുന്‍കൂട്ടി കണ്ട് അവിടം ഫോക്കസ് ചെയ്യുന്ന രീതിയാണിത്. എഎഫ്-സി മോഡിലാണ് ഇതിന്റേ ആവശ്യമേറെ വരിക എന്നുള്ളതു കൊണ്ട് ഈ മോഡിലേക്ക് ക്യാമറയെ മാറ്റുമ്പോഴാണ് പ്രെഡക്ടീവ് ട്രാക്കിങ് പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. കണ്‍ഡിന്യൂസ് മോഡിലോ (എഎഫ്-സി), വീഡിയോ ഷൂട്ടിങ്ങിലോ ആണ് ഇതിന്റെ ആവശ്യം ഫോട്ടോഗ്രാഫര്‍ക്ക് ഉണ്ടാവുക എന്നതു കൊണ്ട്, ഈ മോഡില്‍ നിന്നാണ് പ്രെഡക്ടീവ് ട്രാക്കിങ് ഓട്ടോഫോക്കസ് പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. 

കണ്‍ഡിന്യൂസ് മോഡില്‍ (എഎഫ്-സി) ചിത്രങ്ങളെടുക്കേണ്ടി വരുമ്പോള്‍ പലപ്പോഴും ഇമേജുകളില്‍ പലതും ഔട്ടാവുന്നുവെന്ന പരാതിക്കാണ് ഇതോടെ ഫ്യൂജി പരിഹാരം കണ്ടെത്തിയിരിക്കുന്നത്. ഒരു തവണ ക്യാമറയുടെ ഓട്ടോഫോക്കസ് ഫ്രെയിമില്‍ ഫോക്കസ് കൃത്യമായാല്‍ തുടര്‍ന്നുവരുന്ന ഫ്രെയിമുകളിലും ഷൂട്ട് ചെയ്യേണ്ട സബ്ജക്ടിനെ ട്രാക്ക് ചെയ്തു ഓട്ടോഫോക്കസ് പ്രവര്‍ത്തിക്കുന്ന സാങ്കേതികത്വമാണിത്. താഴേയ്‌ക്കോ, മുകളിലേക്കോ, വശങ്ങളിലേക്കോ എങ്ങനെ വേണമെങ്കിലും നമുക്കു ചിന്തിക്കാവുന്നതിനപ്പുറത്ത് സബജക്ട് ചലിച്ചാലും ഫോക്കസ് ഔട്ടാവാതെ തന്നെ ചിത്രീകരിക്കാന്‍ ഈ രീതിക്കു കഴിയും. പരമ്പരാഗത ഓട്ടോഫോക്കസ് രീതിയില്‍ നിന്നും ഏറെ വ്യത്യസ്തമാര്‍ന്ന വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

മൂന്നു തരത്തിലാണ് ഈ അല്‍ഗോരിഥം ഫ്യൂജി വികസിപ്പിച്ചിരിക്കുന്നത്. ട്രാക്കിങ് സെന്‍സിറ്റിവിറ്റി, സ്പീഡ് ട്രാക്കിങ് സെന്‍സിറ്റിവിറ്റി, സോണ്‍ ഏരിയ സ്വിച്ചിങ് എന്ന രീതിയിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ട്രാക്കിങ് സെന്‍സിറ്റിവിറ്റി എക്‌സ്-ടി2/ടി3 എന്ന മോഡലില്‍ മാത്രമാണ് ഇപ്പോള്‍ ഫ്യൂജി അവതരിപ്പിച്ചിരിക്കുന്നത്. ട്രാക്ക് ചെയ്യുന്ന ഒബ്ജക്ടിനു മുന്നില്‍ ഒരു തടസമുണ്ടായാല്‍ പോലും പിന്നീട് അതു മാറിക്കഴിയുമ്പോഴും ഫോക്കസ് ആയ വസ്തുവിനെ പിന്തുടരുന്ന രീതിയാണിത്. സബ്ജക്ടിന്റെ വേഗതയ്ക്കനുസരിച്ച് ഫോക്കസ് ട്രാക്ക് ചെയ്യാന്‍ ക്യാമറ സഹായിക്കുന്ന സംവിധാനമാണ് സ്പീഡ് ട്രാക്കിങ് സെന്‍സിറ്റിവിറ്റി. ഫോക്കസ് ചെയ്യുന്ന വസ്തുവിന്റെ ഏതു ഭാഗത്തിനു കൂടുതല്‍ പ്രയോറിട്ടി നല്‍കണമെന്നും അതിനനുസരിച്ച് ആ സോണിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് സോണ്‍ ഏരിയ സ്വിച്ചിങ് സംവിധാനം. ഇത് സോണ്‍ ഓട്ടോഫോക്കസ് മോഡില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. സെന്റര്‍, ഓട്ടോ, ഫ്രണ്ട് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ ഇതിനുണ്ടാവും. ആവശ്യാനുസരണം ഇത് സെലക്ട് ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here