Home ARTICLES തുടര്‍ച്ചയായി എല്‍ഇഡി പ്രകാശം ലഭിക്കുന്ന പോര്‍ട്ടബിള്‍ ലൈറ്റുമായി എലിന്‍ക്രോം

തുടര്‍ച്ചയായി എല്‍ഇഡി പ്രകാശം ലഭിക്കുന്ന പോര്‍ട്ടബിള്‍ ലൈറ്റുമായി എലിന്‍ക്രോം

3070
0
Google search engine

എലിന്‍ക്രോമിന്റെ പുതിയ ലൈറ്റ് സോഴ്‌സ് വിപണിയില്‍ ഏറെ ശ്രദ്ധേയമാവുന്നു. തുടര്‍ച്ചയായി എല്‍ഇഡി ലൈറ്റ് നല്‍കാന്‍ ശേഷിയുള്ള പോര്‍ട്ടബിള്‍ ലൈറ്റാണിത്. ഇഎല്‍എം8 എന്നാണ് ഈ മോഡലിന്റെ പേര്. എല്‍ഇഡി ലൈറ്റ് നിര്‍മാതാക്കളായ ലൈറ്റ് ആന്‍ഡ് മോഷന്‍, എലിന്‍ക്രോമിന്റെ ലൈറ്റിങ് സിസ്റ്റം എന്നിവയുമായി ചേര്‍ന്നാണ് പുതിയ ഉത്പന്നത്തെ എലിന്‍ക്രോം വിപണിയിലെത്തിക്കുന്നത്. വെറും 1.2 കിലോ ഭാരം മാത്രമുള്ളതിനാല്‍ ഇത് എവിടെയും കൊണ്ടു നടക്കാമെന്നതാണ് വലിയൊരു മേന്മ. 

ഔട്ട്‌ഡോര്‍ ഫോട്ടോഗ്രാഫിക്ക് ആവശ്യമായ ലൈറ്റപ്പ് നല്‍കാന്‍ ഇത്രത്തോളം ശേഷിയുള്ള മറ്റൊരു പ്രകാശ സ്രോതസ്സ് വേറെയില്ലെന്നും കമ്പനി അവകാശപ്പെടുന്നു. സ്റ്റില്‍, വീഡിയോ ഫോട്ടോഗ്രാഫിയില്‍ മോഡലിങ്ങിനും ഫംഗ്ഷനും ഒരുപോലെ ഇത് ഉപയോഗപ്പെടും. ഫുള്‍ ചാര്‍ജ് ചെയ്താല്‍ നാലു മണിക്കൂര്‍ തുടര്‍ച്ചയായി ഇതിന്റെ ലൈറ്റ് ഉപയോഗിക്കാന്‍ കഴിയും. രണ്ടു മണിക്കൂര്‍ കൊണ്ട് വീണ്ടും ഫുള്‍ ചാര്‍ജ് ചെയ്യാനുമാവും.

CRI: 93
TLCI: 94
Color Temp: 5600 K
LUX: 16320 (at 1m w/Fresnel)
Light Output: 8000 Lumens
Native Beam Angle: 120°
Water Resistance: IP54
Impact Resistance: 1m (3.2ft)
Charge Time: 2hrs
Radio Control: Skyport Protocol
Distance Range: up to 100m
Skyport: 20 Frequencies / 4 Groups
Phottix: Phottix Odin II Transmitter
എന്നിവയാണ് ഇതിന്റെ സ്‌പെസിഫിക്കേഷന്‍. ഇതുമാത്രമല്ല, വിവിധ തരത്തിലുള്ള ആക്‌സസ്സറീസുകള്‍ ഇഎല്‍എം8 മായി ചേര്‍ന്നു പ്രവര്‍ത്തിക്കും. മള്‍ട്ടിപ്പിള്‍ റിഫഌര്‍, ഡിഫ്യൂസര്‍, മൈക്രോ യുഎസ്ബി ചാര്‍ജര്‍ കിറ്റ്, റിമോട്ട് കണ്‍ട്രോള്‍ എന്നിവയെല്ലാം ഇതിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു എലിന്‍ക്രോം പറയുന്നു. 1699 യുഎസ്ഡിയാണ് അന്താരാഷ്ട്ര വിപണിയിലെ വില.

LEAVE A REPLY

Please enter your comment!
Please enter your name here