Home ARTICLES മഴയുള്ളപ്പോള്‍ ക്യാമറകളെ എങ്ങനെ സംരക്ഷിക്കണം?

മഴയുള്ളപ്പോള്‍ ക്യാമറകളെ എങ്ങനെ സംരക്ഷിക്കണം?

2345
0
Google search engine

മഴക്കാലത്ത് ക്യാമറ പുറത്തെടുക്കാതിരിക്കുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ഈര്‍പ്പത്തെയും മഴത്തുള്ളികളെയും എങ്ങനെ കാര്യക്ഷമമായി പ്രതിരോധിക്കണമെന്നു ഫോട്ടോഗ്രാഫര്‍മാര്‍ മനസ്സിലാക്കണം. ഡ്രൈ ബോക്‌സ് എല്ലായ്‌പ്പോഴും കൊണ്ടു നടക്കുക പ്രായോഗികമല്ലാത്തതിനാല്‍ പകരം എന്തൊക്കെ ചെയ്യണമെന്നു നോക്കാം. സിലിക്ക ജെല്‍ കരുതുന്നതാണ് വലിയൊരു ഗുണം. 

ഫോട്ടോഗ്രാഫി ചെയ്യുന്ന വേളയില്‍ ലെന്‍സില്‍ വെള്ളം വീഴാതെ യുവി ഫില്‍ട്ടറുകള്‍ ഉപയോഗിക്കുക. മിക്ക ലെന്‍സുകളും ഇപ്പോഴു എന്‍വയോണ്‍മെന്റലി സീല്‍ഡ് ആണെങ്കിലും ലെന്‍സിനു പുറത്തെ വെള്ളത്തുള്ളികള്‍ പിന്നീട് അപകടം ചെയ്യും. അവയെ ഒഴിവാക്കാനുള്ള ഒരു മാര്‍ഗം പത്രകടലാസില്‍ അവ പൊതിഞ്ഞു വെയ്ക്കുക എന്നതാണ്. 

ലെന്‍സിന്റെ പിന്നിലെ ചെറിയ ലെന്‍സില്‍ ഫംഗസ് പിടിച്ചോ എന്നു നോക്കണം. ഇതിനായി ലെന്‍സ് ബോഡിയുമായി ഡിറ്റാച്ച് ചെയ്യണം. എപ്പോഴും ഉപയോഗിക്കുകയാണെങ്കില്‍ പൂപ്പല്‍ പിടിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ന്യൂസ്പ്രിന്റുകള്‍ വളരെ നന്നായി തന്നെ വെള്ളം വലിച്ചെടുക്കും. ഇത് എപ്പോഴും നടക്കണമെന്നില്ല. മറ്റൊരു മാര്‍ഗ്ഗം സിലിക്ക ജെല്ലാണ്. അത് എന്താണെന്നല്ലേ. ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ കാണാം ഒരു ചെറിയ പാക്കറ്റ്. ഈര്‍പ്പം വലിച്ചെടുക്കാന്‍ ശേഷിയുള്ള സിലിക്ക ജെല്‍ ആണത്. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് ്അറിഞ്ഞിരിക്കണം.

മഴക്കാലത്ത് ഡ്രൈ ബോക്‌സുകള്‍ വരുന്നതിനു മുന്‍പ് സിലിക്ക ജെല്‍ ഇട്ടുവച്ചായിരുന്നു ക്യാമറകള്‍ സൂക്ഷിച്ചിരുന്നത്. ഇവ മെഡിക്കല്‍ ഉപകരണഷോപ്പില്‍ നിന്നു വാങ്ങാന്‍ കിട്ടും. ഈര്‍പ്പം വലിച്ചെടുക്കാന്‍ നല്ല ശേഷിയുള്ള സിലിക്ക ജെല്ലിന്റെ നിറം വയലറ്റ് കലര്‍ന്ന പിങ്ക് ആയിരിക്കും. ഈര്‍പ്പം വലിച്ചെടുത്തു കഴിഞ്ഞാല്‍ ഈ നിറം ഇല്ലാതാകും. ഒരു വെള്ളാരം കല്ലുപോലെയാകും സിലിക്ക ജെല്‍ അഥവ സിലിക്ക ക്രിസ്റ്റല്‍. അപ്പോള്‍ ഈ ക്രിസ്റ്റലുകള്‍ പഴയ നിറം കിട്ടുന്നതുവരെ ചൂടാക്കണം. എങ്കിലേ ഇവ കാര്യക്ഷമമാകൂ. ഉപകരണങ്ങള്‍ എല്ലായ്‌പോഴും തുടച്ചുമിനുക്കി വയ്ക്കുക. അഥവാ ഒരു പൊടിഫംഗസ് കയറിയാല്‍ നമുക്കു കാണാന്‍ സാധിക്കും. തുടക്കത്തില്‍ നമുക്കു തന്നെ പുറത്തെ ഫംഗസ് മാറ്റി ലെന്‍സ് വൃത്തിയാക്കാം. 

LEAVE A REPLY

Please enter your comment!
Please enter your name here