Home ARTICLES അറിയണം, ഫ്യുജിയുടെ ആന്റി ഷോക്ക് ഷട്ടര്‍ മെക്കാനിസം

അറിയണം, ഫ്യുജിയുടെ ആന്റി ഷോക്ക് ഷട്ടര്‍ മെക്കാനിസം

1708
0
Google search engine

ഫ്യുജിയുടെ ജിഎഫ്എക്‌സ് 100 എന്ന ക്യാമറയിലാണ് ആന്റി ഷോക്ക് മെക്കാനിസത്തെ കാണാന്‍ സാധിക്കുന്നത്. സാധാരണയായി ഡിജിറ്റല്‍ ക്യാമറയില്‍ ഷോക്കിങ് കുറയ്ക്കുന്നതിനു വേണ്ടി ഇമേജ് സ്‌റ്റെബിലൈസേഷന്‍ ടെക്‌നോളജിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് അതിനപ്പുറവും കടന്നു ചിന്തിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ക്യാമറയുടെ ലോങ് എക്‌സ്‌പോഷറില്‍ ഉള്ള വൈബ്രേഷന്‍ പോലും ഒഴിവാക്കാന്‍ വിവിധ തരത്തിലുള്ള ആന്റി ഷോക്ക് മെക്കാനിസമാണ് ഫ്യുജി ജിഎഫ്എക്‌സ് 100-ല്‍ ഒരുക്കിയിരിക്കുന്നത്.

ക്യാമറയുടെ ഷട്ടര്‍ മെക്കാനിസത്തെ മൗണ്ട് ചെയ്തു കൊണ്ടാണ് ആന്റി ഷോക്ക് സാങ്കേതികത്വം ഫ്യുജി വികസിപ്പിച്ചിരിക്കുന്നത്. ക്യാമറയുടെ ബോഡിയേയും സെന്‍സറിനെയും മാറ്റിനിര്‍ത്തി കൊണ്ട് ഇമേജുകള്‍ക്ക് യാതൊരു തരത്തിലുമുള്ള വൈബ്രേഷന്‍ ബാധിക്കാത്ത സാങ്കേതികത്വമാണിത്. ഉയര്‍ന്ന ചിത്രീകരണത്തിനും അതിനു യോജിച്ച പെര്‍ഫെക്ഷനും ഇതിലൂടെ സാധിക്കും.

ഷട്ടര്‍ മെക്കാനിസം കൃത്യമായി ഉപയോഗിക്കുന്നതിനു വേണ്ടി ആദ്യം ഫോട്ടോഗ്രാഫിക്കു മുന്‍പു തന്നെ ക്യാമറയിലെ ഷട്ടര്‍ ടൈപ്പ് തെരഞ്ഞെടുക്കണം. മെക്കാനിക്കല്‍ ഷട്ടര്‍, ഇലക്രോണിക്ക് ഷട്ടര്‍, ഫ്രണ്ട് കര്‍ട്ടന്‍ ഷട്ടര്‍, മെക്കാനിക്കല്‍ പ്ലസ് ഇലക്‌ട്രോണിക്ക്, ഇലക്ട്രോണിക്ക് പ്ലസ് ഇലക്ട്രോണിക്ക് ഫ്രണ്ട് എന്നിങ്ങനെ വിവിധ തരം ഓപ്ഷനുകള്‍ കാണാം. ഏതൊരു എക്‌സ്‌പോഷറിലേക്ക് ആണോ നാം ചിത്രീകരണത്തിനു തയ്യാറെടുക്കുന്നത് അതിനു വേണ്ടി ക്യാമറയെ സജ്ജമാക്കമം. വലിയ എക്‌സ്‌പോഷര്‍ ഉള്ളപ്പോള്‍ എങ്ങനെ വൈബ്രേഷന്‍ ഒഴിവാക്കണമെന്നും ഫ്യുജി കാണിച്ചു തരും. ഇതിനു വേണ്ടി മെക്കാനിക്കല്‍ മെക്കാനിസത്തില്‍ കാര്യമായി വ്യതിയാനം വരുത്തി കൊണ്ടാണ് ക്യാമറ ഇതു സാധ്യമാക്കുന്നത്. ഫുള്‍ ഇലക്ട്രോണിക്ക് ഷട്ടര്‍ ഓപ്ഷന്‍ തികച്ചും സൈലന്റ് ഓപ്പറേഷന്‍ ആണ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here