Home News വില കുറവുള്ള ഗോഡോക്‌സ് ഫ്‌ലാഷുകള്‍ ഡ്യൂപ്ലിക്കേറ്റെന്ന് പ്രചരണം.

വില കുറവുള്ള ഗോഡോക്‌സ് ഫ്‌ലാഷുകള്‍ ഡ്യൂപ്ലിക്കേറ്റെന്ന് പ്രചരണം.

2138
0
Google search engine
ചൈന നിര്‍മ്മിതമായ AD 200 TTL ഗോഡോക്‌സ്‌പോക്കറ്റ് ഫ്‌ലാഷ് കിറ്റ് ഡ്യൂപ്ലിക്കേറ്റെന്ന് പ്രചരണം. 24,990 രൂപ വിലയുള്ള AD 200 ഫ്‌ലാഷ് കിറ്റ് ഒരു ഡിസ്ട്രിബ്യൂട്ടര്‍ 21,000 രൂപയ്ക്ക് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കൊടുക്കുമ്പോള്‍ മറ്റൊരു ഡിസ്ട്രിബ്യൂട്ടര്‍ 18000 രൂപയ്ക്കാണ് വില്‍ക്കുന്നത്. വില കുറച്ചു കൊടുക്കുന്ന ഫ്‌ലാഷുകള്‍ ഡ്യൂപ്ലിക്കേറ്റാണെന്നാണ് വില കൂട്ടി വില്‍ക്കുന്ന ഡിസ്ട്രിബ്യൂട്ടറുടെ വാദം. ഇന്ത്യയിലെത്തുന്ന ഗോഡോക്‌സ് ഫ്‌ലാഷുകള്‍ക്ക് വേര്‍തിരിവുകളില്ലെന്ന് ചൈനയില്‍ നിന്നുള്ള ഗോഡോക്‌സിന്റെ ഒരു വക്താവ് ഫോട്ടോവൈഡിനോടു പറഞ്ഞു. ഇന്ത്യയില്‍ പത്തോളം ഡിസ്ട്രിബ്യൂട്ടര്‍മാരാണുള്ളത്. എന്നാല്‍ ഗോഡോക്സിന്റെ സൈറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ടു പേരുകള്‍ മാത്രമാണ് ഉള്ളത്. ഓരോ ഡിസ്ട്രിബ്യൂട്ടറും വില്‍ക്കുന്ന പ്രോഡക്ടുകള്‍ക്ക് കോഡ് നമ്പറിലും ഡിസ്ട്രിബ്യൂട്ടറുടെ പേരിലും മാത്രമാണ് വ്യത്യാസം.ഡ്യൂപ്ലിക്കേറ്റ് ഗോഡോക്‌സ് ലൈറ്റില്ലെന്നാണ് കമ്പനിയുടെ വക്താവ് പറയുന്നത്. ഏതു പേരില്‍ വേണമെങ്കിലും ഏതു ഫോട്ടോഗ്രാഫി ഗുഡ്‌സും അവര്‍ ഉണ്ടാക്കി കൊടുക്കും. അച്ചെല്ലാം ഒന്നു തന്നെ. എന്നാല്‍ പ്രശസ്ത കമ്പനികളായ നിക്കോണ്‍, കാനോണ്‍, സോണി, പ്രോ, എലിന്‍ക്രോം എന്നിവയൊന്നും മറ്റൊരു പേരില്‍ പ്രൊഡക്ടുകള്‍ കൊടുക്കുകയില്ല. ചൈനയില്‍ ഏതു പ്രോഡക്ടുകളും കൊടുക്കുന്നയാളുടെ ഓര്‍ഡര്‍ കഴിഞ്ഞാല്‍ അതേ പ്രോഡക്ട് വേറെ പേരില്‍ നിര്‍മ്മിച്ചു കൊടുക്കുമെന്നും ചൈനയില്‍ നിന്നും സ്ഥിരമായി പര്‍ച്ചേസ് ചെയ്യുന്ന ഒരു മലയാളി ഫോട്ടോവൈ ഡിനോടു പറഞ്ഞു. എല്ലാ ഡിസ്ട്രിബ്യൂട്ടര്‍മാരും 2 വര്‍ഷം വാറന്റിയാണ് ഈ ഫ്‌ലാഷുകള്‍ക്ക് നല്‍കുന്നത്. എന്നാല്‍ കമ്പനി ഒരു വര്‍ഷത്തെ വാറന്റിയാണ് പറയുന്നത്. സര്‍ക്യൂട്ട്‌ബോര്‍ഡിനും ഇലക്ട്രിക്കല്‍ പാര്‍ട്ട്‌സ്, ബാറ്ററി ചാര്‍ജര്‍, പവര്‍ കോഡ്, സിന്‍ക് കേബിള്‍ എന്നിവക്ക് ഒരു വര്‍ഷത്തെ വാറന്റി. ബാറ്ററിക്ക് വെറും 3 മാസത്തെ വാറന്റിയേ ഉള്ളൂ. ഫ്‌ലാഷ് ട്യൂബ്, മോഡലിംഗ് ലാംബ്, ലാംബ് ബോഡി തുടങ്ങിയവയ്ക്ക് വാറന്റിയില്ല.എന്നാല്‍ ഡിസ്ട്രിബ്യൂട്ടര്‍ കമ്പനി ഒരു വര്‍ഷം വാറന്റി പറയുന്നവയ്‌ക്കെല്ലാം 2 വര്‍ഷം വാറന്റി നല്‍കുന്നു. ഒറിജിനല്‍ ഗോഡോ ക്‌സാണെന്നു പറഞ്ഞ് AD 200 ന് 3,000 രൂപ വരെ കൂടുതല്‍ വാങ്ങുന്നു ഒരു ഡിസ്ട്രിട്രിബ്യൂട്ടര്‍. ഇതിന് പ്രചരണം നടത്താന്‍ ചില മെന്റര്‍മാരുടെ വോയ്‌സ് മെസേജുകളും വാട്‌സാപ് ഗ്രൂപ്പുകളിലുണ്ട്. ഇന്ത്യയിലെത്തുന്ന ഗോഡോക്‌സ് ഫ്‌ലാഷുകള്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍മാരാണ് വില നിശ്ചയിക്കുന്നതും മറ്റും.ഗോഡോക്‌സ് ഫ്‌ലാഷുകള്‍ ഒരു ഡിസ്ട്രിബ്യൂട്ടര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കൂടുതല്‍ വിലക്ക് കൊടുത്തപ്പോള്‍ കിട്ടിയ ലാഭത്തിന് പാരിതോഷികമായി ഡീലര്‍മാര്‍ക്ക് ടൂറുകളും സംഘടിപ്പിച്ചിട്ടുണ്ട്. സത്യമായ വാര്‍ത്ത കൊടുത്തപ്പോള്‍ പരാതികളുടെയും അന്വേഷണങ്ങളടെയും പ്രവാഹമാണ് ഫോട്ടോവൈഡിലേക്ക് .പുതുതായി ഇറങ്ങിയ ഗോഡോക്‌സിന്റെ പ്രോ ലൈറ്റുകള്‍ക്കും ഇതേ സംഭവം തന്നെയാണ് നടക്കുന്നത്. ഗോഡോക്‌സ് ലൈറ്റുകള്‍ പല മോഹനവാഗ്ദാനങ്ങളും നല്കി ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും കൂടുതല്‍ വില ഈടാക്കുന്നുണ്ടെങ്കില്‍ അത് മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.
ഏതു ഡിസ്ട്രിബ്യൂട്ടറായാലും കമ്പനിയും പ്രോഡക്ടും ഒന്നു തന്നെയായിരിക്കും. വ്യത്യാസം വിലയില്‍ മാത്രമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here