പോയിന്റ് ആന്‍ഡ് ഷൂട്ട് വിഭാഗത്തില്‍ മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു കൊണ്ട് നിക്കോണ്‍ പുതിയ മോഡല്‍ CoolPix W150 പുറത്തിറക്കി. നാലു മാസം മുന്‍പ് പ്രഖ്യാപിച്ച മോഡലാണ് ഇപ്പോള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. 13.2 മെഗാപിക്‌സല്‍ ശേഷിയുള്ള ഈ ക്യാമറയില്‍ സിമോസ് സെന്‍സര്‍ ആണുള്ളത്. ഇലക്ട്രോണിക്കലി സ്‌റ്റെബിലൈസ്ഡ് ചെയ്തിട്ടുള്ള നിക്കോര്‍ 3എക്‌സ് സൂം ലെന്‍സ് (30-90 എംഎം 35 എംഎം-നു തുല്യം) ആണ് ഇതിലുള്ളത്. ബില്‍ട്ട് ഇന്‍ ഫഌഷും ബില്‍ട്ട് ഇന്‍ ടു സ്റ്റോപ്പ് എന്‍ഡി ഫില്‍ട്ടറും (പ്രകാശം കൂടിയ സാഹചര്യങ്ങളില്‍ മികച്ച ഷൂട്ടിങ്ങിനു വേണ്ടി) ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പുറമേ വാട്ടര്‍പ്രൂഫ്, ഷോക്ക്പ്രൂഫ്, ഫ്രീസ്പ്രൂഫ് എന്നിവയും നല്‍കിയിരിക്കുന്നു.

2.7 എല്‍സിഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 18 വ്യത്യസ്തമായ സീന്‍ മോഡുകള്‍, അണ്ടര്‍വാട്ടര്‍ ഫേസ് ഫ്രെയിമിങ് ഫീച്ചറുകള്‍ എന്നിവയും നല്‍കിയിരിക്കുന്നു.
ക്യാമറയിലെ ഇമേജുകള്‍ മൊബൈലിലേക്ക് മാറ്റാനായി സ്‌നാപ്ബ്രിഡ്ജ് ഉപയോഗിക്കാനാവും. ഇതിനായി വൈഫൈ നല്‍കിയിരിക്കുന്നു. മൈക്രോ യുഎസ്ബി പോര്‍ട്ട് ഉപയോഗിച്ചാണ് ചാര്‍ജിങ്. 170 ഡോളറാണ് വില. വൈറ്റ്, ബ്ലൂ, ഓറഞ്ച്, പിങ്ക്, ഫ്‌ളോറല്‍ നിറങ്ങളില്‍ ലഭിക്കും.