മൈക്കിന്റെ ഫുള്‍ഫ്രെയിം മാക്രോ ലെന്‍സ് ഇനി കാനോണിനും നിക്കോണിനും അനുയോജ്യം

0
1325

മൈക്ക് എന്ന ലെന്‍സിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഹോങ്കോംഗ് നിന്നുള്ള കമ്പനിയാണ്. നല്ല റിസല്‍ട്ട് തരുന്ന ഈ ലെന്‍സിനു കാര്യമായ വിലക്കുറവുണ്ട്. അതു മാത്രമല്ല, ഫുള്‍ഫ്രെയിമിന് ഉപയോഗിക്കാന്‍ പറ്റിയ മാക്രോ ലെന്‍സാണിത്. ഇപ്പോള്‍, അവരുടെ ഫുള്‍ഫ്രെയിം 85 എംഎം എഫ്2.8 മാക്രോ ലെന്‍സില്‍ കാനോണ്‍ ആര്‍എഫ് ഓപ്ഷനും നിക്കോണ്‍ ഇസഡ് മൗണ്ട് ഓപ്ഷനും നല്‍കിയിരിക്കുന്നു. സോണി ഇ, ഫ്യുജി എക്‌സ്, എംഎഫ്റ്റി, കാനോണ്‍ ഇഎഫ്, നിക്കോണ്‍ എഫ് മൗണ്ടുകളില്‍ ഇതു ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മാനുവല്‍ മാക്രോ ലെന്‍സാണ് എന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത. എഫ്2.8-എഫ്22 അപ്പര്‍ച്ചര്‍, 55 എംഎം ഫില്‍ട്ടര്‍ സൈസ്, 0-1.5 എക്‌സ് മാഗ്നിഫിക്കേഷന്‍, മിനിമം ഫോക്കസ് ദൂരമെന്നത് 25 സെമി എന്നിവയാണ് മറ്റു സവിശേഷതകള്‍.

എട്ടു ഗ്രൂപ്പുകളിലായി 11 എലമെന്റുകളുള്ള ഈ ലെന്‍സിന് 500 ഗ്രാം മാത്രമാണ് ഭാരം. മൂന്നു തരത്തിലുള്ള മാനുവല്‍ അഡ്ജസ്റ്റ്‌മെന്റ് റിംഗുകള്‍ ഇതിലുണ്ട്. ഫോക്കസ്, മാക്രോ ഫോക്കസ്, അപ്പര്‍ച്ചര്‍ എന്നിങ്ങനെ. 270 ഡോളറായിരുന്നു മുന്‍പുണ്ടായിരുന്ന വിലയെങ്കിലും ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന രണ്ടു വേര്‍ഷന്റെയും വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here