അള്‍ട്രാ വൈഡ് ആക്ഷന്‍ ക്യാമറയുമായി മോട്ടോറോള വണ്‍ ആക്ഷന്‍ എത്തുന്നു

0
482

മോട്ടോര്‍ റോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വണ്‍ ആക്ഷന്‍ ക്യാമറ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ ഗുണപ്രദമാണ്. ആക്ഷന്‍ ക്യാമറയിനത്തില്‍ ലഭിക്കുന്ന ഇതില്‍ സ്മാര്‍ട്ട് ഗാഡ്ജറ്റിനെ പിന്തുണക്കുന്ന എല്ലാ സംവിധാനങ്ങളുമുണ്ട്. അള്‍ട്രാ വൈഡ് ആക്ഷന്‍ ക്യാമറയോടു കൂടിയ ഈ മോഡല്‍ ഇന്ത്യയിലും വൈകാതെ എത്തും. വ്‌ളോഗര്‍മാര്‍ക്കാണ് ഏറെ പ്രയോജനപ്രദമെന്ന് ഇതിന്റെ സ്‌പെസിഫിക്കേഷന്‍ നോക്കുമ്പോള്‍ തോന്നാം. അതു കൊണ്ട് തന്നെ മോട്ടോറോള ഇത്തവണ കാര്യമായ മുന്നേറ്റം വിപണിയില്‍ ഉണ്ടാക്കിയേക്കാം. തന്നെയുമല്ല, മറ്റു സമാന സ്മാര്‍ട്ട് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ വിലക്കുറവുണ്ട് താനും. 

ആന്‍ഡ്രോയിഡ് ഫോണുകളിലെ അള്‍ട്രാ വൈഡ് ഇന്ന് ഒരു സംഭവമല്ല. കാരണം, വണ്‍ പ്ലസ്, വിവോ, ഓപ്പോ തുടങ്ങിയ കമ്പനികളുടെ ക്യാമറകള്‍ക്കെല്ലാം തന്നെ വെറും വൈഡ് അല്ല അള്‍ഡ്രാ വൈഡ് ഉണ്ട്. എന്നാല്‍ മോട്ടോറോള വ്യത്യസ്തമാവുന്നത് ഇവിടെയൊന്നുമല്ല. ഗോപ്രോ സ്‌റ്റൈല്‍ ആക്ഷന്‍ ക്യാമറ പോലെ തന്നെ ഈ ഫോണ്‍ ക്യാമറ ഉപയോഗിക്കാന്‍ കഴിയും.

117 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ലഭിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. 16 എംപിയാണ് ഇതിന്റെ ശേഷി. 13 എംഎം ഫോക്കല്‍ ലെംഗ്ത് ലഭ്യം. ഹൊറിസോണ്ടല്‍ വീഡിയോ റെക്കോഡിങ്ങിനിടയില്‍ വെര്‍ട്ടിക്കലായി പിടിച്ചു വേണമെങ്കിലും വീഡിയോ ഷൂട്ട് ചെയ്യാമെന്നു സാരം. 1080 പി-യില്‍ വീഡിയോ ഫൂട്ടേജുകള്‍ റെക്കോഡ് ചെയ്യാന്‍ ഇതിനാവും. എത്ര ചാട്ടവും മറിച്ചിലുമുള്ള സ്‌പോര്‍ട്‌സ് ആക്ഷനില്‍ പോലും മികച്ച ഷൂട്ടിങ്ങ് അനുഭവം നല്‍കാന്‍ പ്രാപ്തിയുള്ള ഇലക്ട്രോണിക്ക് ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഈ ഫോണിലുണ്ട്.

12 എംപി സെന്‍സറോടു കൂടിയാണ് പ്രധാന ക്യാമറ പ്രവര്‍ത്തിക്കുന്നത്. എഫ്1.8 അപ്പര്‍ച്ചര്‍ ഇതിനു ലഭിക്കും. സെക്കന്‍ഡില്‍ 30 ഫ്രെയിമുകള്‍ എന്ന കണക്കിന് 4കെ വീഡിയോ ക്ലിപ്പുകള്‍ റെക്കോഡ് ചെയ്യാന്‍ ഇതിനു ശേഷിയുണ്ട്. ബൊക്കെ ഇഫക്ട് ലഭിക്കാനായി 5എംപി ഡെപ്‌തോടു കൂടിയ മൂന്നാം ക്യാമറയും ഇതിലുണ്ട്. 4ജി റാം 128ജിബി സ്‌റ്റോറേജും നല്‍കുന്ന ഫോണില്‍ സാംസങ് എക്‌സ്‌നോസ് 9609 പ്രോസ്സസ്സര്‍ ആണ് ഉപയോഗിക്കുന്നത്. 3500 എംഎഎച്ച് ബാറ്ററിയാണ് മോട്ടോറോള ഈ ക്യാമറയ്ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഒപ്റ്റിമൈസ്ഡ് ആപ്പുകളുണ്ടെങ്കില്‍ ഷവോമി പോലെയുള്ളവ ഇന്ന് 4000 എംഎഎച്ച് നല്‍കുന്നുണ്ട്. ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഇത് മോട്ടോറോള അവതരിപ്പിക്കുന്നത്. ലഭ്യമാവുന്ന വിവരമനുസരിച്ച് അവിടുത്തെ ടെലികോം പ്രൊവൈഡര്‍മാരാണ് ഫോണ്‍ നല്‍കുന്നത്. അതു കൊണ്ടു തന്നെ, ഒക്ടോബറില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മുഴുവനെത്തിയതിനു ശേഷമാവാം അമേരിക്കയിലും ക്യാനഡയിലും അണ്‍ലോക്ക്ഡ് വേര്‍ഷനായി ഇതിനെ എത്തിക്കാന്‍ മോട്ടോറോള ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ വിപണയിലേക്കും വൈകാതെ എത്തും. 287 ഡോളറാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here