പാര്‍ഷ്യല്‍ സ്‌പോര്‍ട്ട് മീറ്ററിങ്ങ് ഉപയോഗിക്കേണ്ടത് എപ്പോള്‍

0
1692

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് എക്‌സ്‌പോഷറിന്മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്നത് മറ്റ് ഏതൊരു സെറ്റിങ്ങുകളേക്കാളും അധികമായി പാര്‍ഷ്യല്‍ (ഭാഗിക) മീറ്ററിങ്ങും, സ്‌പോര്‍ട്ട് മീറ്ററിങ്ങുമാണ്. പക്ഷേ, ഇവ രണ്ടും ഉപയോഗിക്കുന്നത് കൂടുതല്‍ പ്രയാസകരമാണ് – തുടക്കത്തിലെങ്കിലും, നന്നായി എക്‌സ്‌പോസ് ചെയ്യേണ്ട ഒരു ചെറിയ വസ്തു സീനില്‍ ഉണ്ടായിരിക്കുമ്പോഴാണ് അവ പ്രയോജനകരമാകുക.

സീനിന്റെ ഒരു ഭാഗത്തെ പ്രകാശം അളക്കുന്ന പാര്‍ഷ്യല്‍ മീറ്ററിങ്ങിന്റെ ഏറ്റവും സാധാരണമായ പ്രയോഗം (ആപഌക്കേഷന്‍), പശ്ചാത്തലത്തില്‍ തീവ്രപ്രകാശത്തോടെ ആളുകളുടെ പോര്‍ട്രെയ്റ്റ് ഫോട്ടോകള്‍ എടുക്കുമ്പോഴാണ്. സബ്ജക്റ്റിന്റെ മുഖത്തെ പ്രകാശം മീറ്റര്‍ ചെയ്യുന്നത്, തീവ്രപ്രകാശമുള്ള പശ്ചാത്തലത്തില്‍ (ബ്രൈറ്റ് ബായ്ക്ക് ഗ്രൗണ്ട്) വേണ്ടത്ര എക്‌സ്‌പോസ് ചെയ്യാത്ത ഒരു നിഴല്‍ ചിത്രം പോലെ സബ്ജക്റ്റ് കാണപ്പെടാതിരിക്കാന്‍ സഹായകമാകും.
പോര്‍ട്രെയ്റ്റ് ഫോട്ടോകളിലെ സബ്ജക്റ്റിന്റെ തൊലിയുടെ നിറം, ന്യൂട്രല്‍-ഗ്രേ പ്രതിഫലനം (റിഫഌക്റ്റന്‍സ്) ഉള്ളതെങ്കില്‍, എക്‌സ്‌പോര്‍ഷര്‍ കൃത്യതയില്ലാത്തതാകാന്‍ സാധ്യതയുള്ളതുകൊണ്ട്, അക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
സ്‌പോട്ട്-മീറ്ററിങ്ങ് ചുരുക്കമായേ ഉപയോഗിക്കാറുള്ളു. കാരണം, അതില്‍, പ്രകാശം അളക്കുന്ന (മീറ്ററിങ്ങ് ഏരിയ) ഭാഗം വളരെ ചെറുതാണ്. സബ്ജക്റ്റില്‍ നിന്ന് പ്രകാശം എങ്ങനെ പ്രതിഫലിക്കും എന്ന് തീര്‍ച്ചയില്ലെങ്കില്‍, സ്‌പോട്ട് മീറ്ററിങ്ങ് പ്രയോജനകരമാണ്. പ്രകാശ തീവ്രത അളക്കുന്നതിന്, പ്രത്യേകം ഡിസൈന്‍ ചെയ്യപ്പെട്ട ഒരു ഗ്രേ-കാര്‍ഡ് കൂടി ഉപയോഗിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here