Home ARTICLES ഫോട്ടോകളുടെ കോപ്പിറൈറ്റ് എങ്ങനെ സംരക്ഷിക്കണം?

ഫോട്ടോകളുടെ കോപ്പിറൈറ്റ് എങ്ങനെ സംരക്ഷിക്കണം?

2381
0
Google search engine

എല്ലാവരും നല്ല ഫോട്ടോഗ്രാഫര്‍മാരാണ്. പക്ഷേ ചിത്രങ്ങള്‍ എങ്ങനെ കോപ്പിറൈറ്റ് പ്രകാരം സംരക്ഷിക്കണമെന്നു വലിയ നിശ്ചയമില്ല. ഫോട്ടോകളുടെ ഉടമസ്ഥതയും (ഓണര്‍ഷിപ്പ്) കോപ്പി ചെയ്ത് ഉപയോഗിക്കുന്നതിനുള്ള നിബന്ധനകളും പരസ്യപ്പെടുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇതിനെ എന്ത് ചെയ്യണം? ഇന്റര്‍നെറ്റില്‍ (ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും) ഓണ്‍ലൈനില്‍ നിങ്ങളുടെ ഫോട്ടോകള്‍ ഡിസ്‌പ്ലെ ചെയ്യുമ്പോള്‍, അവയുടെ ഉടമസ്ഥത (ഓണര്‍ഷിപ്പ്) പരസ്യപ്പെടുത്തുന്നതിനും, ഇമേജുകള്‍ കോപ്പിചെയ്യുന്നതിനും, ഉപയോഗിക്കുന്നതിനുമുള്ള നിബന്ധനകള്‍ അറിയിക്കുന്നതിനും, ഒരു മാര്‍ഗ്ഗമുണ്ട്. 

ഇമേജ് വാട്ടര്‍മാര്‍ക്ക്, കോപ്പിറ്റൈറ്റ് മെറ്റാഡേറ്റ(എപിറ്റിസി) എന്നിവ കൊണ്ട് ഇത് കോപ്പിറൈറ്റ് ഉള്ള ഇമേജാണ് എന്ന് കാഴ്ചക്കാരെ ധരിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് കാഴ്ചക്കാരന് ഇത് ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ യൂസേജ് ലൈസന്‍സിലേക്ക് ഒരു ലിങ്ക് നല്‍കാം. ഇവിടെ, എല്ലാ ധാരണകളോടും കൂടിയ ഒരു കോംബിനേഷന്‍ ഉടമസ്ഥത, കോപ്പിചെയ്യല്‍, റോയല്‍റ്റി ഫീസ് തുടങ്ങിയ കാര്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് കാണിച്ചുകൊടുക്കും. ഇവിടെ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് മറ്റൊരാള്‍ ഈ ചിത്രങ്ങള്‍ ഉപയോഗിക്കേണ്ടത്.

ഫോട്ടോ വാട്ടര്‍ മാര്‍ക്കുകള്‍ : നിങ്ങള്‍ കോപ്പിറൈറ്റ് സംരക്ഷണത്തെപ്പറ്റി സീരിയസാണെന്ന് വ്യക്തമാക്കാന്‍ വാട്ടര്‍ മാര്‍ക്കുകള്‍ ഒരു നല്ല മാര്‍ഗ്ഗമാണ്. നിങ്ങളുടെ സമ്മതം കൂടാതെ ഒരു ഇമേജ് കോപ്പിചെയ്താല്‍ പോലും, നിങ്ങള്‍ക്ക് ക്രെഡിറ്റ് ലഭിക്കാനുള്ള സാദ്ധ്യത വാട്ടര്‍മാര്‍ക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍, വാട്ടര്‍മാര്‍ക്കുകളെ സംബന്ധിച്ചുള്ള പ്രശ്‌നം, അത് ഇമേജില്‍ നിന്ന് ശ്രദ്ധ, വാട്ടര്‍മാര്‍ക്കിലേക്ക് തിരിക്കും എന്നതാണ്. ഇന്റര്‍നെറ്റില്‍ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ന്യായം ചിത്രത്തിന്റെ ആകര്‍ഷണീയതയാണെങ്കില്‍, അതിന്റെ മുകളില്‍ വാട്ടര്‍മാര്‍ക്ക് പ്രത്യക്ഷപ്പെടുമ്പോള്‍, ഇമേജ് അതിന്റെ മനോഹരമായ പൂര്‍ണ്ണതയില്‍ കാണാന്‍ കഴിയാതെ വരും.
വാട്ടര്‍മാര്‍ക്ക് നേരിയ തോതിലേ ഉള്ളുവെങ്കില്‍ അത് എളുപ്പത്തില്‍ എഡിറ്റ്-ഔട്ട് ചെയ്യാന്‍ കഴിഞ്ഞേക്കും എന്നതാണ്. മറ്റു ചില മാര്‍ഗ്ഗങ്ങള്‍ ഇതാണ്-

1. നിങ്ങളുടെ ഓണര്‍ഷിപ്പ് ഇന്‍ഫര്‍മേഷന്‍ കൊണ്ട് ഒരു ഫോര്‍ഗ്രൗണ്ട് ടെക്സ്റ്റ് ലേയര്‍ ഉണ്ടാക്കുക.
2. ടെക്സ്റ്റിന്റെ നിറം കറുപ്പോ, വെളുപ്പോ ആക്കി സെറ്റ് ചെയ്യുക.
3. ലേയറിന്റെ ഒപ്പേസിറ്റി (സുതാര്യതക്കുറവ്) 50 % ആക്കി സെറ്റ് ചെയ്യുക.
4. വാട്ടര്‍മാര്‍ക്ക് ഇമേജില്‍ നിന്ന് നീക്കം ചെയ്യുന്നത് കൂടുതല്‍ പ്രയാസകരമാക്കുന്നതിന്, ലേയര്‍ ഇഫക്റ്റുകള്‍ കൂട്ടിച്ചേര്‍ക്കുക. ഉദാ: ഒരു ഔട്ട്-ഗ്‌ളോ, എംബോസ് ചെയ്തതുപോലെ ഒരു തോന്നല്‍.

ഡിജിമാര്‍ക് സോഫ്റ്റ് വെയര്‍ : ഇത് ഫോട്ടോഷോപ്പില്‍ ഡിഫോള്‍ട്ട് ആയി ഉള്‍പ്പെടുത്തിയിരിക്കുന്നതാണ്. ഇത് വാട്ടര്‍ മാര്‍ക്കിനെ ഒരു ഇമേജ് നോയിസായി ഡിജിറ്റല്‍ രീതിയില്‍ എന്‍കോഡ് ചെയ്യും. അത് മനുഷ്യന്റെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയുകയില്ല. അനുയോജ്യമായ സോഫ്റ്റ് വെയര്‍ ഉള്ള ഒരു കമ്പ്യൂട്ടറിന് അത് കണ്ടുപിടിക്കാന്‍ കഴിയും.
ഡിജിമാര്‍ക്ക് വാട്ടര്‍മാര്‍ക്ക് എന്നാലും നീക്കം ചെയ്യാന്‍ കഴിയും. പക്ഷേ, അത് ഇമേജില്‍ ഉണ്ടെന്ന് അറിയാമെങ്കില്‍ മാത്രമേ നീക്കം ചെയ്യാനാവൂ.
ഡിജിമാര്‍ക്കിന്റെ ഒരു ന്യൂനത, വാട്ടര്‍ മാര്‍ക്കിന്റെ നോയിസ് കൂടി ആകുമ്പോള്‍, ഇമേജ് ഫയല്‍ സൈസ് വര്‍ദ്ധിക്കുമെന്നതാണ്.

കുറിപ്പ്: ഡിജിമാര്‍ക്ക് ഫോട്ടോഷോപ്പില്‍ ഡിഫോള്‍ട്ട് ആയുണ്ട്. ടോപ് മെനുവില്‍ നിന്ന് ”ഫില്‍റ്റര്‍> ഡിജിമാര്‍ക്ക്> എംബെഡ് വാട്ടര്‍മാര്‍ക്ക്” സെലക്റ്റ് ചെയ്യുക. അതിനുശേഷം നിങ്ങളുടെ സ്വന്തം വാട്ടര്‍മാര്‍ക്ക് കൂട്ടിച്ചേര്‍ക്കാം.
ഈ ഫീച്ചര്‍ ഫ്രീ അല്ല. സാധാരണ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇതിനുള്ള ചെലവ് കൂടുതലായി തോന്നിയേക്കാം.
ഡിജിറ്റല്‍ ഇമേജ് ഫ്രെയിംസ്: വാട്ടര്‍മാര്‍ക്കിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഇമേജിന് ഒരു ഫ്രെയിം ക്രിയേറ്റ് ചെയ്യുന്നത്. ഫ്രെയിമിന്റെ ചുവട്ടില്‍ ഇമേജിന്റെ പേരും, ഫോട്ടോഗ്രാഫറുടെ പേരും ചേര്‍ക്കുക. മറ്റൊരു സൈറ്റില്‍ പ്രസ്തുത ഫോട്ടോ ഉപയോഗിക്കുമ്പോഴും, ക്രെഡിറ്റ് നിങ്ങള്‍ക്കായിരിക്കും. പക്ഷേ, ഫ്രെയിം നീക്കം ചെയ്യാന്‍ എളുപ്പമാണ്.

ഫോട്ടോയുടെ പേര് നിങ്ങളുടെ പേര്
വാട്ടര്‍മാര്‍ക്കുകളും ഇമേജ് ഫ്രെയിമുകളും പ്രയോഗിക്കുമ്പോള്‍, നിങ്ങളുടെ ഇമേജിന്റെ അഡീഷണല്‍ വേര്‍ഷന്‍സ് സൂക്ഷിക്കേണ്ടി വരും.-അത് ഫോട്ടോ എഡിറ്റിങ്ങ് വര്‍ക്ക്-ഫ്‌ളോ കൂടുതല്‍ കോംപ്ലിക്കേറ്റ് ചെയ്യും.
എന്നാല്‍, നിങ്ങളുടെ സ്വന്തം വെബ് സേര്‍വറിന്മേല്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ഉണ്ടെങ്കില്‍, സേര്‍വര്‍ ഓട്ടോമാറ്റിക്കായി വാട്ടര്‍മാര്‍ക്കുകളും, ഇമേജ് ഫ്രെയിമുകളും ജനറേറ്റ് ചെയ്യത്തക്കപോലെ, ഉപയോഗിക്കാം. എങ്കില്‍, ഈ പ്രക്രിയ ലളിതമാക്കാം.
ലൈസന്‍സ് എഗ്രിമെന്റിലേയ്ക്ക് ലിങ്ക്: നിങ്ങളുടെ ഫോട്ടോകള്‍ കോപ്പി ചെയ്യുന്നതിന് സമ്പൂര്‍ണ്ണ നിരോധനമാണെങ്കില്‍ ‘ഓള്‍ റൈറ്റ്‌സ് റിസേര്‍വ്ഡ്’ (പൂര്‍ണ്ണനിയന്ത്രണം) എന്ന് കോപ്പിറൈറ്റ് ഡിഫോള്‍ട്ട് കാണിക്കാം. ഫ്രീയായി കോപ്പി ചെയ്ത് ഉപയോഗിക്കാമെങ്കില്‍ അവ പബ്ലിക്ക് ഡൊമെയ്‌നില്‍ ആക്കണം. ഇതിനിടയില്‍, നിബന്ധനകളോടെ, റോയല്‍റ്റിയോടെ, ഫീസോടെ ഉപയോഗിക്കുന്നതിന്, ‘ക്രിയേറ്റീവ് കോമണ്‍സ്’ ലൈസന്‍സുകളിലേക്ക് ഒരു ലിങ്ക് നല്‍കണം. നിങ്ങളുടെ കോപ്പിറൈറ്റ് പെര്‍മിഷന്‍സ് സ്‌പെസിഫൈ ചെയ്യുന്നതിന്, എളുപ്പമാര്‍ഗ്ഗം അതാണ്. അത് സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്തതും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്.
ഐപിറ്റിസി മെറ്റാ ഡേറ്റ: നിങ്ങളുടെ കോപ്പിറൈറ്റ് ഇന്‍ഫോ, ഇമേജ് ഫയലിന്റെ മെറ്റാഡേറ്റയിലും സ്റ്റോര്‍ ചെയ്യാം.
നിങ്ങള്‍ ഉപയോഗിക്കുന്നത്, റോ ഫയല്‍ ഫോര്‍മാറ്റാണെങ്കില്‍, ജെപിഇജി ഫയലുകള്‍ ഡവലപ്പ് ചെയ്യുമ്പോള്‍, കോപ്പിറൈറ്റ് വിവരണംകൂടി ഉള്‍പ്പെടുത്താന്‍, നിങ്ങളുടെ റോ ഡവലപ്പ്‌മെന്റ് സോഫ്റ്റ് വെയര്‍ കോണ്‍ഫിഗര്‍ ചെയ്യേണ്ടത് ആവശ്യമാണ്.
വേറൊരുരീതിയില്‍ നിലവിലുള്ള ജെപിഇജി ഫയലുകള്‍, ഒരു ഐ പിറ്റിസി എഡിറ്റര്‍ ഉപയോഗിച്ച് ബാച്ച് പ്രോസസ്സ് ചെയ്യുകയുമാവാം.
നോട്ട്: നിങ്ങളുടെ കോപ്പിറൈറ്റ് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍, മാറ്റേണ്ടത് ഐപിറ്റിസി ഡേറ്റയാണ്. ‘എക്‌സിഫ്’ ഡേറ്റയില്‍ ഫോട്ടോ എടുത്ത സമയത്ത് ഉപയോഗിച്ച് ക്യാമറ സെറ്റിങ്ങുകളാണ് ഉള്‍ക്കൊളുളുന്നത്. (അപ്പര്‍ച്ചര്‍, ഷട്ടര്‍…) 
ശ്രദ്ധിക്കേണ്ടത്: ഫോട്ടോഷോപ്പ് ഉള്‍പ്പെടെ പല പ്രോഗ്രോമുകളുടെയും ‘സേവ് ഫോര്‍ ദി വെബ്’ എന്ന ഫീച്ചര്‍ മെറ്റാഡേറ്റ നിലനിറുത്തണമെന്ന് കൂടി സ്‌പെസിഫൈ ചെയ്തില്ലങ്കില്‍ മെറ്റഡേറ്റയുടെ ഭൂരിഭാഗവും സ്ട്രിപ്-ഔട്ട് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here