Home ARTICLES കണ്ണും ക്യാമറയും റെസല്യൂഷന്‍ അടിസ്ഥാനത്തില്‍ നോക്കിയാല്‍ എങ്ങനെയിരിക്കും ?

കണ്ണും ക്യാമറയും റെസല്യൂഷന്‍ അടിസ്ഥാനത്തില്‍ നോക്കിയാല്‍ എങ്ങനെയിരിക്കും ?

1545
0
Google search engine

ഇപ്പോഴത്തെ മിക്ക ഡിജിറ്റല്‍ ക്യാമറകളും 20 മുതല്‍ 40 വരെ (ചിലത് അതിനും മുകളില്‍) മെഗാപിക്‌സല്‍ സെന്‍സറുകളോടു കൂടിയവയാണ്. ഇത് മനുഷ്യന്റെ കണ്ണുകളുടെ കാഴ്ച ശക്തിയേക്കാള്‍ വളരെ കുറവാണ്. മനുഷ്യനേത്രങ്ങള്‍ക്ക് ഒരു 576 മെഗാപിക്‌സല്‍ ക്യാമറയുടെ കാഴ്ചശക്തിയുണ്ട് (60 ഡിഗ്രി ആംഗിള്‍ ഓഫ് വ്യൂവില്‍). പക്ഷേ, അത്തരം കണക്കുകൂട്ടലുകള്‍ വഴിതെറ്റിക്കുന്നവയാണ്. നമ്മുടെ കണ്ണുകളുടെ സെന്‍ട്രല്‍ വിഷനു മാത്രമേ 20-20 കണക്ക് ബാധകമാകൂ. ഒറ്റനോട്ടത്തില്‍ മനുഷ്യന് ഒട്ടേറെ ദൃശ്യവിശദാംശങ്ങള്‍ ലഭിക്കുകയില്ല. മധ്യഭാഗത്തുനിന്ന് വശങ്ങളിലേയ്ക്ക് പോകുമ്പോള്‍, മനുഷ്യ നേത്രങ്ങളുടെ കാഴ്ചശക്തി ഗണ്യമായി കുറഞ്ഞുവരുന്നു. മധ്യത്തില്‍നിന്ന് 20 ഡിഗ്രി മാറുമ്പോള്‍, മധ്യത്തില്‍ ലഭിക്കുന്നതിന്റെ പത്തിലൊന്ന് വിശദാംശങ്ങളേ ലഭിക്കൂ. വക്ക്ഭാഗങ്ങളില്‍ വലിയ തോതില്‍ കോണ്‍ട്രാസ്റ്റും മിനിമല്‍ കളറും ഉള്ളവ മാത്രമേ, കണ്ണില്‍ പെടൂ.

കാഴ്ചശക്തി നോര്‍മലാണെങ്കില്‍, മനുഷ്യര്‍ക്ക് ഒറ്റനോട്ടത്തില്‍ ലഭിക്കുന്ന ദൃശ്യത്തിലെ വിശദാംശങ്ങള്‍, 5-15 മെഗാപിക്‌സല്‍ ക്യാമറയുടേതിനോട് സമാനമാണ്. മനുഷ്യമനസ് ഇമേജുകള്‍ ഓര്‍മിക്കുന്നത് പിക്‌സലുകള്‍ തിരിച്ചല്ല. മറിച്ച്, ഓര്‍മിക്കത്തക്കതായ ടെക്‌സ്ച്ചറുകളും, കളറും, കോണ്‍ട്രാസ്റ്റും ആയിട്ടാണ് റിക്കാര്‍ഡ് ചെയ്യപ്പെടുന്നത്. വിശദമായ മെന്റല്‍ ഇമേജ് രൂപീകരിക്കാന്‍ കണ്ണുകള്‍ വേഗത്തില്‍, താല്‍പര്യമുള്ള മേഖലകളില്‍ മാറിമാറി ഫോക്കസ് ചെയ്ത്, ദര്‍ശനം പൂര്‍ണമാക്കുന്നു. മനുഷ്യര്‍ക്ക് ലഭിക്കുന്ന മെന്റല്‍ ഇമേജ്, അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിശദാംശങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള ഒന്നാണ്.

മനുഷ്യന്‍ കാണുന്നത്, കണ്ണുകള്‍ നല്‍കിയ ഇന്‍പുട്ടുകള്‍ അടിസ്ഥാനമാക്കി മനസ് പുനര്‍നിര്‍മിച്ച ദൃശ്യമാണ്. നമ്മുടെ കണ്ണുകളില്‍ എത്തുന്ന യഥാര്‍ഥപ്രകാശമല്ല. കണ്ണുകള്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായ ഒരു ദൃശ്യം മനസ് കാട്ടിയേക്കും.
കണ്ണുകള്‍ വിശദാംശങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മറ്റ് ചില പ്രധാന വ്യത്യാസങ്ങള്‍ കൂടിയുണ്ട്.

അസിമ്മെട്രി: ഓരോ കണ്ണിനും നേരെ മുന്നിലേയ്ക്കുള്ള കാഴ്ചയുടെ നേര്‍ലൈനിന് കീഴ്‌പോട്ടുള്ള വിശദാംശങ്ങള്‍, മുകളിലുള്ളവയേക്കാള്‍ അധികമായി കാണുന്ന പ്രകൃതമാണ്. മുകളില്‍നിന്ന് അകലുംതോറും കണ്ണുകള്‍ക്ക് ഇരുവശങ്ങളിലെയും വക്കുഭാഗങ്ങളിലെ ദൃശ്യങ്ങള്‍ കാണാനുള്ള ശേഷികുറയും. ക്യാമറകള്‍ ഇമേജ് റിക്കാര്‍ഡ് ചെയ്യുന്നത് പൂര്‍ണമായും സിമ്മട്രിക്കലായിട്ടാണ്.
കുറഞ്ഞ പ്രകാശത്തില്‍ കാഴ്ച: മങ്ങിയ നിലാവും നക്ഷത്ര വെളിച്ചവും പോലെ തീരെ കുറഞ്ഞ പ്രകാശാന്തരീക്ഷത്തില്‍, കണ്ണുകള്‍ ഒരു നിറം മാത്രം കാണുന്ന ”മോണോക്രോം” അവസ്ഥയിലാകും. അത്തരം പ്രകാശാവസ്ഥയില്‍, കണ്ണിന്റെ സെന്‍ട്രല്‍ വിഷന്‍ കുറഞ്ഞ വിശദാംശങ്ങള്‍ മാത്രമേ, കാണൂ. അതേസമയം മധ്യഭാഗത്ത് നിന്ന് കുറെ അകന്നാല്‍, കൂടുതല്‍ കാണാന്‍ കഴിയും. നക്ഷത്രങ്ങളുടെ ഫോട്ടോകള്‍ എടുക്കുന്ന അസ്‌ട്രോ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇതറിയാവുന്നതുകൊണ്ട്, നഗ്ന നേത്രങ്ങള്‍കൊണ്ട് മങ്ങിയ പ്രകാശമുള്ള നക്ഷത്രങ്ങളെ കാണാന്‍ അവയുടെ നേരെ നേര്‍ക്ക് നോക്കാതെ ഒരു വശത്ത് നോക്കുന്നത്.

നേരിയ ഗ്രേഡുകള്‍: വിശദാംശങ്ങള്‍ സുവ്യക്തമായി ഇേമജില്‍ ലഭിക്കുന്നതിനാണ് ഏറ്റവും പ്രാധാന്യം കല്പിക്കപ്പെടുന്നത്. എന്നാല്‍, ടോണുകളില്‍ പടിപടിയായി മാറ്റങ്ങള്‍ വരുന്ന ”ടോണല്‍ ഗ്രഡേഷന്‍സും” പ്രധാനമാണ്. കണ്ണുകളും ക്യാമറയും തമ്മിലുള്ള ഏറ്റവും പ്രധാന വ്യത്യാസം ഇക്കാര്യത്തിലാണ്. ക്യാമറകൊണ്ട്, എന്‍ലാര്‍ജ് ചെയ്ത ഡീറ്റെയ്ല്‍സ് റിസോള്‍വ് ചെയ്യാന്‍ എളുപ്പമാണ്. കണ്ണുകള്‍ക്ക് എന്‍ലാര്‍ജ് ചെയ്ത ഡീറ്റെയില്‍സ് കാണാന്‍ ശക്തികുറവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here