Home Cameras 34 എംപിയുടെ കരുത്തുമായി കാനോണ്‍ 90 ഡി വിപണിയിലേക്ക്

34 എംപിയുടെ കരുത്തുമായി കാനോണ്‍ 90 ഡി വിപണിയിലേക്ക്

2782
0
Google search engine

മൂന്നര വര്‍ഷത്തിനു ശേഷം 80 ഡിയുടെ പിന്‍ഗാമിയെ കാനോണ്‍ വിപണിയിലെത്തിക്കുന്നു. ഡിഎസ്എല്‍ആര്‍ ടൈപ്പ് എപിഎസ്-സി ഫോര്‍മാറ്റ് ക്യാമറയായ 90 ഡിയാണ് പുതിയതായി വിപണിയിലെത്തുന്നത്. അലുമിനിയം അലോയിയില്‍ നിര്‍മ്മിച്ച മിഡ് സൈസ് ഡിഎസ്എല്‍ആര്‍ ക്യാമറയാണിത്. ബോഡിക്ക് മാത്രം 1199 ഡോളര്‍ വില വരും. ഒക്ടോബര്‍ അവസാനത്തോടെ മാത്രമേ വിപണിയിലെത്തുകയുള്ളു. സിമോസ് സെന്‍സറാണ് ഇതിലുള്ളത്. ഡിജിക്ക് 8 പ്രോസ്സസ്സറിന്റെ കരുത്താണ് ഈ ക്യാമറയിലും ദര്‍ശിക്കാനാവുന്നത്. 

ഐഎസ്ഒ 100-25600 വരെയുള്ള ഐഎസ്ഒ സെറ്റിങ്ങ് ഇതിലുണ്ട്. പുറമേ ഇത് 51200 വരെ ബൂസ്റ്റ് ചെയ്യുകയുമാവാം. എന്നാല്‍, ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഒഴിവാക്കിയിരിക്കുന്നു. കസ്റ്റമൈസ് ചെയ്യാവുന്ന വൈറ്റ് ബാലന്‍സ് നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ, ആറു വിധത്തില്‍ പ്രീസെറ്റ് ചെയ്യപ്പെട്ട വൈറ്റ് ബാലന്‍സുകള്‍ ഇതിലുണ്ട്. 45 ഫോക്കസ് പോയിന്റുകളും നല്‍കിയിരിക്കുന്നു. അത്ര തന്നെ ക്രോസ് ടൈപ്പ് ഫോക്കസ് പോയിന്റുകളും നല്‍കിയിട്ടുണ്ട്. ഒപ്പം, മാനുവല്‍ ഫോക്കസ് ഉണ്ട്. ഓട്ടോഫോക്കസ് അസിസ്റ്റ് ലാംപും നല്‍കിയിരിക്കുന്നു.

ഇലക്ട്രോണിക്ക് ഷട്ടര്‍, ലൈവ് വ്യൂവില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ പിക്‌സല്‍ സിമോസ് ഓട്ടോഫോക്കസ്, 4കെ യുച്ച്ഡി സൗകര്യം എന്നിവയാണ് ഈ ക്യാമറയുടെ മറ്റു സവിശേഷതകള്‍. എങ്ങനെ വേണമെങ്കിലും തിരിക്കുകയോ മറിക്കുകയോ ചെയ്യാവുന്ന എല്‍സിഡി സ്‌ക്രീന്‍ ആണ് 90 ഡിക്ക് ഉള്ളത്. മൂന്ന് ഇഞ്ച് സ്‌ക്രീനില്‍ ടച്ച് ഓപ്ഷന്‍ നല്‍കിയിരിക്കുന്നു. ഒപ്ടിക്കല്‍- പെന്റാ പ്രിസം വ്യൂഫൈന്‍ഡര്‍ ആണ് ഇതിലുള്ളത്. ടിഎഫ്റ്റി സ്‌ക്രീനില്‍ ലൈവ് വ്യൂ ഓപ്ഷനും നല്‍കിയിരിക്കുന്നു. കാനോണിന്റെ ഇഎഫ/ഇഎഫ്-എസ് ലെന്‍സ് മൗണ്ടാണ് ഇതിലുള്ളത്. 12 മീറ്റര്‍ റേഞ്ചുള്ള ബില്‍ട്ട് ഇന്‍ ഫ്‌ളാഷ് ഉണ്ട്. 30 സെക്കന്‍ഡാണ് കുറഞ്ഞ ഷട്ടര്‍ സ്പീഡ്. നാലു വിധത്തിലുള്ള എക്‌സ്‌പോഷര്‍ മോഡുകളും ഇതിലുണ്ട്. അത്ര തന്നെ മീറ്ററിങ് മോഡുകള്‍. ആറു വിധത്തിലുള്ള ഡ്രൈവ് മോഡുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. സെല്‍ഫ് ടൈമര്‍ നല്‍കിയിരിക്കുന്നു. തുടര്‍ച്ചയായി 11 ഫ്രെയിമുകള്‍ പകര്‍ത്താം.

4കെ വീഡിയോ പകര്‍ത്താവുന്ന ഇതില്‍ നാലു മോഡുകളും നല്‍കിയിരിക്കുന്നു. പുറമേ രണ്ടു ഫോര്‍മാറ്റുകളിലും (എംപിഇജി-4, എച്ച്.264) വീഡിയോ പകര്‍ത്താം. യുഎസ്ബി കണക്ടുവിറ്റി കൂടാതെ എച്ച്ഡിഎംഐ യും നല്‍കിയിട്ടുണ്ട്. ബില്‍ട്ട് ഇന്‍ വയര്‍ലെസും ബ്ലൂടൂത്തും റിമോട്ട് കണ്‍ട്രോളും ഓറിയന്റേഷന്‍ സെന്‍സറും ടൈംലാപ്‌സ് റെക്കോഡിങ്ങും നല്‍കിയിരിക്കുന്നു. 1300 ചിത്രങ്ങളെടുക്കാവുന്ന ബാറ്ററി ലൈഫ് ഉണ്ട്. പൂര്‍ണ്ണമായും എന്‍വയോണ്‍മെന്റലി സീല്‍ഡാണ് ഈ ക്യാമറ. ബാറ്ററി ഉള്‍പ്പെടെ ക്യാമറയ്ക്ക് ഭാരം 701 ഗ്രാം മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here