എന്നുവരും ഡി6? ഡിഎസ്എല്‍ആര്‍ ഉടനെയുണ്ടെന്നു നിക്കോണ്‍

0
1319

അടുത്ത വര്‍ഷം ജൂലൈയിലാണ് ടോക്കിയോയില്‍ ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. അതിനു മുന്‍പേ തങ്ങളുടെ ഏറ്റവും മികച്ച ഡിഎസ്എല്‍ആര്‍ വിപണിയിലെത്തിക്കുമെന്ന വാശിയിലാണ് നിക്കോണ്‍. തങ്ങളുടെ എക്കാലത്തെയും മികച്ച ക്യാമറയായി വാഴ്ത്തുന്ന ഡി6-ന്റെ ചിത്രം നിക്കോണ്‍ തന്നെ പുറത്തെത്തിച്ചു. ഇതോടെ ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കും വിരാമമായി. ഡി6-ന്റെ സ്‌പെസിഫിക്കേഷനടക്കം യാതൊന്നും വെളിപ്പെടുത്താതെയായിരുന്നു ഇത്തവണ നിക്കോണിന്റെ ഈ പ്രഖ്യാപനം. 

സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകളെ ലക്ഷ്യമിട്ടു കൊണ്ടുള്ള ഈ ക്യാമറ ഏതു തരത്തിലുള്ളതാണെന്നു നേരത്തെ തന്നെ അഭ്യൂഹം ഉണ്ടായിരുന്നു. വിപണിയില്‍ വന്‍ വിജയമായിരുന്ന ഡി5-ന്റെപിന്‍ഗാമി എന്ന നിലയ്ക്ക് ഡി6 ഇറങ്ങുമ്പോള്‍ അതിലൊളിപ്പിച്ചു വച്ചിരിക്കുന്ന അത്ഭുതം എന്താണെന്നാണ് എല്ലാവരും സാകൂതം നോക്കുന്നത്. മിറര്‍ലെസ് കാലത്ത് ഇനിയൊരു ഡിഎസ്എല്‍ആറിന് ബാല്യമുണ്ടോയെന്നും ഫോട്ടോഗ്രാഫര്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്. പക്ഷേ, നിക്കോണ്‍ പ്രസ്താവിച്ചിരിക്കുന്നത് ഫഌഗ്ഷിപ്പ് മോഡല്‍ ഡിഎസ്എല്‍ആര്‍ എന്നു തന്നെയാണ്. മാത്രവുമല്ല, ഇതിനൊപ്പം ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലൊരു AF-S NIKKOR 120-300mm f/2.8E FL ED SR VR ടെലിഫോട്ടോ സൂം ലെന്‍സും അവര്‍ നിര്‍മ്മിക്കുന്നുണ്ടത്രേ. 

ശരിക്കും ഡി സീരിസ് നിക്കോണ്‍ പുറത്തിറക്കാന്‍ തുടങ്ങിയിട്ട് ഈ വര്‍ഷം രണ്ടു ദശാബ്ദം പൂര്‍ത്തിയാവുകയാണ്. ഡി1 നിക്കോണ്‍ വിപണിയിലെത്തിക്കുന്നത് 1999-ലാണ്. ഇവിടെ നിന്നും നിരവധി യാത്രകളിലൂടെ ഇമേജിങ് ടെക്‌നോളജിയില്‍ അവര്‍ വലിയ വിപ്ലവം തന്നെയുണ്ടാക്കി. ഈ വര്‍ഷം നിക്കോണ്‍ എഫ് മൗണ്ടിന്റെ അറുപതാം വാര്‍ഷികം കൂടിയാണ്. അതു കൊണ്ടു തന്നെ ഡി6-നൊപ്പം പുറത്തിറങ്ങാനിരിക്കുന്ന 120-300 എംഎം എഫ് മൗണ്ട് ലെന്‍സിലും വലിയ ഒരു ഇമേജിങ് വിപ്ലവം തന്നെയുണ്ടായിരിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here