Home Cameras 5.9 കെ ഫുള്‍ ഫ്രെയിം സിനിമ ക്യാമറയുമായി കാനോണ്‍ EOS C500 MARK II

5.9 കെ ഫുള്‍ ഫ്രെയിം സിനിമ ക്യാമറയുമായി കാനോണ്‍ EOS C500 MARK II

1612
0
Google search engine

സിനിമ ക്യാമറ ശ്രേണിയില്‍ കാനോണ്‍ തങ്ങളുടെ സി സീരീസ് ക്യാമറകള്‍ ഇറക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇതില്‍ സി500 കാനോണ്‍ പുറത്തിറക്കുന്നത് ഏകദേശം ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതിന്റെ അടുത്ത തലമുറ ക്യാമറയായി വേണം സി500 മാര്‍ക്ക് രണ്ടിനെ കാണേണ്ടത്. പരിഷ്‌ക്കാരമല്ല, മറിച്ച് സാങ്കേതിക്വത്തിന്റെ ഏറ്റവും നൂതനമായ ആവിഷ്‌ക്കാരമാണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നത്. സി700-ല്‍ നാം കണ്ട അതേ 5.9കെ ഫുള്‍ഫ്രെയിം 17:9 സെന്‍സറാണ് ഇതിലുള്ളത്. കാനോണിന്റെ ഏറ്റവും പുതിയ ഡിജിക്ക് ഡിവി7 പ്രോസ്സസ്സറാണ് വേഗത നിയന്ത്രിക്കുന്നത്. സെക്കന്‍ഡില്‍ 60 ഫ്രെയിമുകള്‍ വരെ പകര്‍ത്താന്‍ ഇതിനു ശേഷിയുണ്ട്. അതും ഫുള്‍ഫ്രെിയിമില്‍ 4കെ റെസല്യൂഷനില്‍. 2കെ റെസല്യൂഷനിലാണെങ്കില്‍ 120 എഫ്പിഎസില്‍ ഷൂട്ട് സാധ്യമാവും.

ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ് ടെക്‌നോളജിയാണ് ഇതിലുള്ളത്. സെന്‍സറിലെ ഇമേജ് ഏരിയയുടെ ഏകദേശം 80 ശതമാനത്തോളം കവര്‍ ചെയ്യാന്‍ ഇതിനു കഴിയും. ഇഎഫ്, പിഎല്‍, സിനി ഇഎഫ് മൗണ്ട് ലെന്‍സുകള്‍ ഇതില്‍ ഉപയോഗിക്കാം. ലെന്‍സ് മൗണ്ടിന്റെ പുറത്തുള്ള സ്‌ക്രൂ ഊരി മാറ്റിയാല്‍ ഒരു മൗണ്ടില്‍ നിന്നും മറ്റൊന്നിലേക്ക് ക്യാമറയെ അതിവേഗം മാറ്റിയെടുക്കാനുമാവും. 1750 ഗ്രാം ഭാരമുണ്ട് ഇതിന്. സിഎഫ്ഇ എക്‌സ്പ്രസ് കാര്‍ഡ് സ്ലോട്ടുകളാണ് ഇതിലുള്ളത്. പ്രോക്‌സി മീഡിയയ്ക്കു വേണ്ടി എസ്ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്. കാനോണ്‍ ഇഒഎസ് സിനിമ ക്യാമറയില്‍ ഇതാദ്യമായി അവതരിപ്പിക്കുന്ന ഫൈവ് ആക്‌സിസ്സ് ഇലക്ട്രോണിക്ക് ഇമേജ് സ്‌റ്റെബിലൈസറും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

എല്‍സിഡി എല്‍എം-വി2, 4.3 ടച്ച് സ്‌ക്രീനുമായാണ് കാനോണ്‍ സി500 മാര്‍ക്ക് 2 എത്തുന്നത്. 1.77 മെഗാപിക്‌സല്‍ ഒഎല്‍ഇഡി ഇലക്ട്രോണിക്ക് വ്യൂപോര്‍ട്ടുകള്‍ക്കും മറ്റ് അധിക കണക്ഷനുകള്‍ക്ക് വേണ്ടിയും ഫൈന്‍ഡറും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. രണ്ട് എക്സ്റ്റന്‍ഷന്‍ യൂണിറ്റുകളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഡിസംബറില്‍ 15,999 ഡോളറിനു ക്യാമറ ലഭ്യമാക്കുമെന്നു കാനോണ്‍ അറിയിക്കുന്നു. ഇതു കൂടാതെ ഡിപി-വി3120 4കെ എച്ച്ഡിആര്‍ റെഫറന്‍സ് മോണിറ്ററും കാനോണ്‍ പുറത്തിറക്കുന്നുണ്ട്. ഇത് നവംബറില്‍ ലഭിക്കും, 39,000 ഡോളര്‍ നിരക്കില്‍.

LEAVE A REPLY

Please enter your comment!
Please enter your name here