മാക്രോ ഫോട്ടോഗ്രാഫിക്കു വേണ്ടി നിസിയുടെ ക്ലോസപ്പ് ലെന്‍സ് കിറ്റ്

0
636

ടെലി ലെന്‍സുകളില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് ഒരു വസ്തുവിന്റെ കൂടുതല്‍ ക്ലോസപ്പ് ആവശ്യമുണ്ടെങ്കില്‍ നിസി പുറത്തിറക്കിയിരിക്കുന്ന ഈ ക്ലോസപ്പ് ലെന്‍സ് വാങ്ങാവുന്നതാണ്. മികച്ച രീതിയില്‍ ഫലം നല്‍കുന്ന ഇതിന് കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താനാവും. ഡബിള്‍ ഒപ്ടിക്കല്‍ കറക്ടീവ് ഗ്ലാസുകള്‍ ഉപയോഗിച്ച് അപ്പോ ക്രോമാറ്റിക്ക് ഡിസൈനിലാണ് ഇതിന്റെ നിര്‍മ്മിതി. അഡ്വാന്‍സ് റെസല്യൂഷന്‍ നല്‍കുന്നതിനു വേണ്ടി മള്‍ട്ടി നാനോ കോട്ടിങ് നല്‍കിയിരിക്കുന്നു. ഒപ്പം സ്വാഭാവിക നിറങ്ങള്‍ ലഭിക്കുന്നതിനും ഫോക്കസിലും ബൊക്കെയിലും അധികമായി പടരുന്ന പര്‍പ്പിള്‍/ഗ്രീന്‍ നിറങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു.

ക്ലോസപ്പ് ലെന്‍സ് കിറ്റില്‍ ഒരു 77 എംഎം ക്ലോസപ്പ് ലെന്‍സ്, 72-77 എംഎം അഡാപ്റ്റര്‍ റിംഗ്, 67-77 എംഎം മറ്റൊരു അഡാപ്റ്റര്‍ റിംഗ്, ഒരു പൗച്ച് എന്നിവയാണ് ലഭിക്കുന്നത്.

എഫ്8-എഫ്15 അപ്പര്‍ച്ചര്‍ ലഭിക്കുന്ന ടെലിഫോട്ടോ ലെന്‍സുകളില്‍ അറ്റാച്ച് ചെയ്ത് ഉപയോഗിക്കാം. നിഖിതയാണ് ഇന്ത്യയിലെ ഈ ലെന്‍സിന്റെ വിതരണക്കാര്‍. 9999 രൂപയാണ് പരമാവധി വില.

കൂടുതല്‍ വിവരങ്ങള്‍ക്ക്-

LEAVE A REPLY

Please enter your comment!
Please enter your name here