ഗൊഡോക്‌സിന്റെ ഏറ്റവും പുതിയ എംഎസ് സീരിസ് സ്റ്റുഡിയോ ഫഌഷുകളുടെ പ്രത്യേകത അതിന്റെ ഭാരക്കുറവു തന്നെയാണ്. 2.4ജി വയര്‍ലെസ് എക്‌സ് സിസ്റ്റമാണിത്. 50 സ്റ്റെപ്പുകളിലായി 1/32 മുതല്‍ 1/1 വരെ പവര്‍ ഔട്ട്പുട്ട് സെറ്റ് ചെയ്യാം. ബോവന്‍ മൗണ്ട് ആക്‌സസ്സറീസുകളുമായി കോംപാറ്റബിള്‍ ആണെന്നതാണ് ഈ മോഡലിന്റെ എടുത്തു പറയേണ്ട സവിശേഷത. ഗൊഡോക്‌സ് 1എക്‌സ് ട്രിഗര്‍, എക്‌സ്ടി 16 ട്രാന്‍സ്മിറ്റര്‍, എക്‌സ് പ്രോ, എക്‌സ് 2 ട്രിഗര്‍ എന്നിവയുമായി റിമോട്ട് കണ്‍ട്രോള്‍ കണക്ടിവിറ്റി സാധ്യമാകും. 5 ശതമാനം മുതല്‍ 100 ശതമാനം വരെ ലൈറ്റ് ബ്രൈറ്റ്‌നസ് അഡ്ജസ്റ്റ് ചെയ്യാനുമാവും.

എംഎസ് 200, എംഎസ് 300 എന്നിങ്ങനെ രണ്ടു മോഡലുകളാണ് എത്തുന്നത്. ആദ്യത്തേത് 200 വാട്‌സിന്റെ പവര്‍ ആണെങ്കില്‍ രണ്ടാമത്തേത് പേരു സൂചിപ്പിക്കുന്നതു പോലെ 300 വാട്‌സിന്റേതാണ്. 2.6 കിലോയാണ് രണ്ടിന്റെയും ഭാരം. സ്റ്റുഡിയോ ഫോട്ടോഗ്രാഫി, പോര്‍ട്രെയിറ്റ്, സ്റ്റില്‍ ലൈഫ് ഫോട്ടോഗ്രാഫി എന്നിവയ്ക്ക് തികച്ചും അനുയോജ്യമാണ് ഈ സ്റ്റുഡിയോ ഫഌഷ്. ബാക്ക്ഗ്രൗണ്ട് ലൈറ്റ് ആയോ, ഫില്‍ലൈറ്റ് സോഴ്‌സായോ ഒക്കെ ഉപയോഗിക്കാവുന്നതാണ്. നിഖിതയാണ് ഗൊഡോക്‌സിന്റെ ഇന്ത്യയിലെ വിതരണക്കാര്‍. ഫോണ്‍: 020-66050608. എംഎസ് 200 കിറ്റിന് വില: 18990 രൂപ.
