കാനോണിന്റെ എന്‍ട്രിലെവല്‍ മിറര്‍ലെസ് എം200 വിപണിയിലേക്ക്

0
763

ഐ ഡിറ്റക്ഷനും 4കെ വീഡിയോയുമായി കാനോണിന്റെ എന്‍ട്രിലെവല്‍ ക്യാമറ ഇഒഎസ് എം200 വിപണിയിലേക്ക്. എന്‍ട്രി ലെവല്‍ മിറര്‍ലെസ് ക്യാമറ എന്ന വിശേഷണത്തോടെയാണ് ഈ കുഞ്ഞന്‍ ക്യാമറയെ കാനോണ്‍ വിപണിയിലെത്തിക്കുന്നത്. പുതിയ ഡിജിക്ക് 8 പ്രോസ്സസ്സര്‍ അടങ്ങിയ ഈ ക്യാമറയില്‍ ഡ്യുവല്‍പിക്‌സല്‍ ഐ ഡിറ്റക്ഷന്‍ നല്‍കിയിരിക്കുന്നു. ഒപ്പം 4കെ വീഡിയോ എടുക്കാം. പുറമേ ബാറ്ററി ലൈഫും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. എം200-25 എംപി എപിഎസ്-സി സെന്‍സറോടെയാണ് എത്തുന്നത്. ഈ മാസം കാനോണ്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ക്യാമറയാണിത്. എം6 മാര്‍ക്ക് 2, 90ഡി എന്നിവയും നേരത്തെ അവതരിപ്പിച്ചിരുന്നു. ഇതില്‍ 90ഡി ഡിഎസ്എല്‍ആര്‍ ടൈപ്പ് ക്യാമറയാണ്. ഈ മൂന്നു ക്യാമറയെക്കുറിച്ചുമുള്ള വിശേഷങ്ങളറിയാന്‍ ഫോട്ടോവൈഡ് മാസികയുടെ ഒക്ടോബര്‍ ലക്കം കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here