സോണിയുടെ എ9 അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു, ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം

0
1497

സോണിയുടെ തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയായ എ9-നു വേണ്ടി പുതിയ ഫിംവേര്‍ പുറത്തിറക്കിയിരിക്കുന്നു. മൃഗങ്ങള്‍ക്കു വേണ്ടി റിയല്‍ടൈം ഐ, ഇന്റര്‍വെല്‍ ഷൂട്ടിങ് എന്നിവ പുതിയ അപ്‌ഡേറ്റിലുണ്ട്. ഫിംവേര്‍ വേര്‍ഷന്‍ 6.0 ആണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. എ7 ആര്‍3, എ7-3 മോഡലുകളില്‍ മൃഗങ്ങള്‍ക്ക് വേണ്ടി ആനിമല്‍ ഐ ഓട്ടോഫോക്കസ് നേരത്തെ തന്നെ സോണി അപ്‌ഡേറ്റിലൂടെ അവതരിപ്പിച്ചിരുന്നു. സോണിയുടെ ഈ പുതിയ സാങ്കേതികത്വം മറ്റു ക്യാമറകളിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ എ9 അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. മൃഗങ്ങളുടെ കണ്ണുകള്‍ ഫോക്കസ് ആവുകയും തുടര്‍ന്ന് മൃഗങ്ങള്‍ ചലിക്കുന്നതനുസരിച്ച് ഫോക്കസ് ഔട്ടാവാതെ ഫ്രെയിം ഫോക്കസിനുള്ളില്‍ നിര്‍ത്തുകയും ചെയ്യുന്ന ടെക്‌നിക്കാണിത്.

ഓട്ടോഫോക്കസ് മെനുവിലാണ് പുതിയ മോഡ് അപ്‌ഡേറ്റിലൂടെ ലഭ്യമാകുന്നത്. രണ്ടു മോഡും ഒരുമിച്ച് ഓപ്പണ്‍ ചെയ്തു കിട്ടുകയില്ല. ഹ്യുമന്‍ ഐ-യെ അപേക്ഷിച്ച് ആനിമല്‍ ഐ-യുടെ പ്രവര്‍ത്തനം അല്‍പ്പം വേഗത കുറഞ്ഞ വിധത്തിലാവും. പ്രോസ്സസിങ് പവറിന്റെ വ്യതിയാനം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു സോണി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, എ9-ലെ വര്‍ദ്ധിപ്പിച്ച പ്രോസ്സസിങ് പവര്‍ ഉള്ളതു കൊണ്ട് കാര്യമായ ലാഗിങ്ങ് ഉണ്ടാവാനിടയില്ല. ആനിമല്‍ ഐ ഓട്ടോഫോക്കസ് മോഡിനെക്കുറിച്ച് കൃത്യമായി അറിയാന്‍ അപ്‌ഡേറ്റ് പേജില്‍ സോണി ഒരു ഡോക്യുമെന്റേഷന്‍ പേജ് അവതരിപ്പിച്ചിട്ടുണ്ട്. അതു വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഇതു കൂടാതെ ഇന്റര്‍വെല്‍ മോഡ്, ഫോക്കസ് ഫ്രെയിം കളര്‍ എന്നിവയും പുതിയ ഫിംവേറില്‍ നല്‍കിയിരിക്കുന്നു. വിന്‍ഡോസ്, മാക്ക് ഒഎസ് വേര്‍ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. അപ്‌ഡേറ്റുകള്‍ക്കായി ലിങ്കില്‍ ക്ലിക്ക് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here