ഫോട്ടോവൈഡ് ഒക്ടോബര്‍ ലക്കം വിപണിയില്‍

0
1942

മിറര്‍ലെസ് ക്യാമറ ലോകത്ത് ഡിഎസ്എല്‍ആറിന്റെ പ്രസക്തിയെക്കുറിച്ച് അന്വേഷിക്കുന്ന സ്‌പെഷ്യല്‍ റിപ്പോര്‍ട്ടുമായി ഫോട്ടോവൈഡ് ഒക്ടോബര്‍ ലക്കം വിപണിയില്‍. പുറത്തിറങ്ങാനിരിക്കുന്ന നിക്കോണ്‍ ഡി6, പുറത്തിറങ്ങിയ കാനോണ്‍ 90 ഡി എന്നീ ഡിഎസ്എല്‍ആര്‍ ക്യാമറകളെക്കുറിച്ചും ഫ്യൂജിയുടെയും കാനോണിന്റെയും എന്‍ട്രി ലെവല്‍ മിറര്‍ലെസ് ക്യാമറയെക്കുറിച്ചും വിശദമായി ഈ ലക്കം പ്രതിപാദിച്ചിരിക്കുന്നു. 

കലാമണ്ഡലം ഗോപിയാശന്‍ മറക്കാനാവാത്ത ചിത്രത്തില്‍ തന്റെ അനുഭവം വിശദമാക്കുന്നു. ഒപ്പം കേരളകൗമുദി ഫോട്ടോഗ്രാഫര്‍ സുധര്‍മ്മദാസിന്റെ ചിത്രങ്ങളെക്കുറിച്ചും ചിത്രത്തിനു പിന്നിലെ കഥകളെക്കുറിച്ചും ബി. ചന്ദ്രകുമാര്‍ എഴുതുന്നു. ഫോട്ടാഗ്രാഫിയിലെ മഹാന്മാരായ ഫോട്ടോഗ്രാഫര്‍മാരെക്കുറിച്ച് സജി എണ്ണക്കാടിന്റെ സ്ഥിരം പംക്തി, ഗലേറിയ, വായനക്കാരുടെ ഇടപെടലുകള്‍ തുടങ്ങിയ ശ്രദ്ധേയമായ വിഭവങ്ങളും ഈ ലക്കത്തെ കൂടുതല്‍ വായനാസമൃദ്ധമാക്കുന്നു.

ഫോട്ടോവൈഡ് മാഗസിന്‍ തപാല്‍ വരിക്കാരാകുവാന്‍ നിങ്ങളുടെ വിലാസം 9495923155 എന്ന നമ്പറിലേക്ക് എസ്എംഎസ്/ വാട്‌സ് ആപ്പ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here