Home ARTICLES ഫോട്ടോഗ്രാഫിക്ക് തുണയാകുന്ന എല്‍ഇഡി പാനലുകളുടെ മാസ്മരികത

ഫോട്ടോഗ്രാഫിക്ക് തുണയാകുന്ന എല്‍ഇഡി പാനലുകളുടെ മാസ്മരികത

1752
0
Google search engine

ടിവി ചാനലുകളിലെ ഷോകള്‍ പലതും എല്‍ഇഡി പാനലുകളുടെ മാസ്മരികമായ സാധ്യതകള്‍ പ്രകടമാക്കിയാണ് പരിപാടികള്‍ സംപ്രേക്ഷണം ചെയ്തു വരുന്നത്. ഇന്നതൊന്നും തീരെ പുതുമ അല്ലാതായി മാറിയിരുന്നു. എന്നാല്‍, പ്രകടമായ മാറ്റത്തിനു കളമൊരുക്കി ഇവന്റ് രംഗത്തേക്കും എല്‍ഇഡി പാനലുകളുടെ സാന്നിധ്യം ശ്രദ്ധേയമായ രംഗ പ്രവേശം ചെയ്തിരിക്കുകയാണ്. ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും ഇതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവാഹ പരിപാടിളില്‍ പലതും പരമ്പരാഗതമായ സ്‌റ്റേജ് നിര്‍മ്മാണത്തിന് പകരം മികച്ച വ്യക്തതയുള്ള പി3 എല്‍ഇഡി പാനലുകള്‍ ഉപയോഗിക്കുന്നു. ഈ വ്യത്യസ്തമായ കാഴ്ച ഒരുക്കി ക്ഷണിതാക്കളെ വിസ്മയം കൊള്ളിച്ചിക്കുന്ന സ്‌റ്റേജുകളുടെ ദൃശ്യവിസ്മയം വീഡിയോഗ്രാഫിക്കും ഏറെ ഗുണപ്രദമാകുന്നുണ്ട്. 

ഇത്തരം സ്‌റ്റേജ് ഷോകളില്‍ എല്‍ഇഡി ഡിസ്‌പ്ലേ പാനലുകളുടെ സാധ്യത അനന്തമാണ്. മുന്‍ കൂട്ടിയുള്ള തയ്യാറെടുപ്പിലൂടെ വീഡിയോ ചിത്രീകരണം സാധ്യമാക്കി രസകരമായ രംഗങ്ങള്‍ സൃഷ്ടിക്കാം എന്ന സാധ്യത ഇനി ഫോട്ടോവീഡിയോ രംഗത്ത് മികച്ച ക്രിയേറ്റീവ് സംവിധായകരെക്കൂടി സൃഷ്ട്ടിക്കും. വിവാഹ വീഡിയോഗ്രാഫിയുടെ തലങ്ങള്‍ മാറുകയാണ്. 
ഏതു മതമായാലും അതിന്റെ സാധ്യതകള്‍ ഉപയോഗിച്ച് അനിമേഷനും ലൈവ് പെര്‍ഫോമന്‍സും സമന്വയിപ്പിച്ച് വ്യത്യസ്തമായ കാഴ്ചകള്‍ ഒരുക്കുമ്പോള്‍ തീര്‍ച്ചയായും ഒരു സിനിമാ കഥയെ വെല്ലുന്ന പോലെ വിവാഹ രംഗങ്ങള്‍ സാധ്യമാക്കാം. വിവാഹവേഷങ്ങള്‍ക്ക് അനുയോജ്യമായ തീം സൃഷ്ടിക്കാം. വ്യത്യസ്തമായ വിവാഹ വേഷങ്ങള്‍ ദൃശ്യമാക്കാം എന്ന് തുടങ്ങി സാധ്യതകള്‍ മനോരുചിക്ക് അനുസൃതമായി മെനഞ്ഞെടുക്കാം എന്ന സവിശേഷത വരും കാലങ്ങളില്‍ എല്‍ഇഡി വീഡിയോ ഡിസ്‌പ്ലേ പാനലുകള്‍ക്ക് ഏറെ ആവശ്യകത സൃഷ്ടിക്കും. 

ഏറ്റവും വലിയ ഡിസ്‌പ്ലേ ഉപയോഗിക്കുന്ന ടിവി അവാര്‍ഡു പരിപാടികള്‍ക്ക് പരമാവധി ആയിരം ചതുരശ്ര അടിയാണ് എല്‍ഇഡി വീഡിയോ ഡിസ്‌പ്ലേ ഉപയോഗിക്കാറ്. എന്നാല്‍ വിവാഹ പരിപാടികള്‍ക്ക് മൂവായിരം ചതുരശ്ര അടി വരെ എല്‍ഇഡി വീഡിയോ ഡിസ്‌പ്ലേകള്‍ ഉപയോഗിച്ചിരുന്നു. സ്‌റ്റേജ് സെറ്റ് ചെയ്യുമ്പോള്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ ബാക്ക് ഗ്രൗണ്ട് എന്ന ധാരണയ്ക്കാണ് മാറ്റം വന്നിരിക്കുന്നത്. മാജിക്കല്‍ എഫക്റ്റ് സൃഷ്ട്ടിച്ചു ഓരോ ചടങ്ങുകളും ക്ഷണിതാക്കള്‍ക്ക് ആകര്‍ഷകമാകുന്ന രീതിയില്‍ എല്‍ഇഡി ഡിസ്‌പ്ലേകള്‍ ഉപയോഗിക്കപ്പെട്ടു. വരും കാലങ്ങളില്‍ ഈ രീതി ട്രെന്‍ഡ് സെറ്റര്‍ ആകുമെന്ന് നിസ്സംശയം പറയാം.

LEAVE A REPLY

Please enter your comment!
Please enter your name here