സോണിയുടെ ഈ-മൗണ്ടിനു വേണ്ടി പുതിയ ലെന്‍സുമായി വോഗ് ലാന്‍ഡര്‍

0
655

സോണിയുടെ ഈ മൗണ്ട് ക്യാമറകള്‍ക്ക് യോജിച്ച പുതിയ ലെന്‍സുമായി വോഗ്‌ലാന്‍ഡര്‍ എത്തുന്നു. 50എംഎം എഫ് 2.0 എപിഒ-ലാന്‍താര്‍ ലെന്‍സ് ആണിത്. എട്ടു ഗ്രൂപ്പുകളിലായി 10 എലമെന്റോടു കൂടിയ മാനുവല്‍ ലെന്‍സ,് സോണിയുടെ മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാവും. രണ്ട് ആസ്ഫറിക്കല്‍ എലമെന്റും ഒരു ഫ്‌ളോട്ടിങ് ഫോക്കസിങ് സിസ്റ്റവും ഇതിലുണ്ട്. ബൊക്കെ നല്ലവിധത്തില്‍ ലഭിക്കാനായി 12 ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രം പ്രത്യേകമായി തന്നെ ഇതില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. 45 സെമിയാണ് മിനിമം ഫോക്കസിങ് ദൂരം. 49 എംഎം ഫ്രണ്ട് ഫില്‍ട്ടറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ഈ മൗണ്ട് സപ്പോര്‍ട്ട് ചെയ്യുന്ന കാംകോര്‍ഡറുകള്‍ക്ക് ഇതേറെ ഗുണം ചെയ്യും.

സോണിയുടെ 5 ആക്‌സിസ് ഇമേജ് സ്‌റ്റെബിലൈസേഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാവുന്ന വിധത്തിലാണ് ഈ ലെന്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വീഡിയോ ഷൂട്ടിങ് നടത്തുമ്പോള്‍ പരമവാധി ശബ്ദം ലഘൂകരിക്കുന്നതിനു വേണ്ടി ഡി ക്ലിക്കിങ് എന്ന ഒരു ഓപ്ഷന്‍ കൂടി നല്‍കിയിട്ടുണ്ട്. 364 ഗ്രാമാണ് ഇതിന്റെ ഭാരം. 62 എംഎം നീളമുണ്ട്. വിലയോ, എന്നു വിപണിയില്‍ ലഭ്യമാകുമെന്നോ അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here